India - 2025
വിടവാങ്ങിയത് അതുല്യ പ്രതിഭ: ഫാ. എ.അടപ്പൂരിനെ അനുസ്മരിച്ച് കെസിബിസി
പ്രവാചകശബ്ദം 05-12-2022 - Monday
കൊച്ചി: ആഴമായ ചിന്തകളിലൂടെയും പണ്ഡിതോചിതമായ എഴുത്തിലൂടെയും സന്യാസ ജീവിതത്തിലൂടെയും കേരള സഭയ്ക്കും സമൂഹത്തിനും വിലപ്പെട്ട സംഭാവനകൾ നൽകിയ അതുല്യ പ്രതിഭയാണ് ഫാ. എ.അടപ്പൂരെന്ന് കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, വൈസ് പ്രസിഡന്റ് ബിഷപ്പ് ഡോ. വർഗീസ് ചക്കാല യ്ക്കൽ, സെക്രട്ടറി ജനറൽ ബിഷപ്പ് ജോസഫ് മാർ തോമസ് എന്നിവർ സംയുക്ത അനുശോചനസന്ദേശത്തിൽ പറഞ്ഞു.
നിരന്തരമായ വായനയും സന്യാസ ജീവിതത്തിലെ തീക്ഷ്ണമായ സമർപ്പണവും അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെ സമ്പന്നമാക്കി. മതങ്ങളുടെയും സംസ്കാരങ്ങളുടെയും സമന്വയവും സംവാദവും പ്രോത്സാഹിപ്പിക്കാൻ അദ്ദേഹം നിരന്തരം പരിശ്രമിച്ചു. സഭയുടെയും സാഹിത്യത്തിന്റെയും സംസ്കാര ത്തിന്റെയും മേഖലകളിൽ അച്ചന്റെ ഇടപെടലുകൾ എക്കാലവും സ്മരിക്കപ്പെടുമെന്നും സന്ദേശത്തിൽ പറഞ്ഞു.