Youth Zone - 2024

‘ക്ഷമ’ വിഷാദവും, ഉത്കണ്ഠയും കുറയ്ക്കുമെന്ന് പ്രമുഖ കത്തോലിക്ക മനഃശാസ്ത്രജ്ഞര്‍

പ്രവാചകശബ്ദം 06-12-2022 - Tuesday

കൊളംബിയ: ‘ക്ഷമ’ വിഷാദവും, ഉത്കണ്ഠയും കുറയ്ക്കുമെന്ന നിരീക്ഷണവുമായി സുപ്രസിദ്ധ കത്തോലിക്ക മനഃശാസ്ത്രജ്ഞര്‍. വിര്‍ച്വല്‍ ശില്‍പ്പശാലയേ കുറിച്ചുള്ള പ്രഖ്യാപനം നടത്തുന്നതിനിടെയാണ് അരെറ്റെ കാത്തലിക് സെന്ററിലെ പ്രമുഖ മനഃശാസ്ത്രജ്ഞരായ ഹുംബെര്‍ട്ടോ ഡെല്‍ കാസ്റ്റില്ലോ ഡ്രാഗോയും, നതാലിയ ലോപെസ് ഓസ്പിനായും ഇക്കാര്യം പറഞ്ഞത്. ദൈനംദിന ക്രിസ്തീയ ജീവിതത്തിലെ നന്മകള്‍ വഴി സന്തോഷത്തിലേക്കും, വ്യക്തിപരമായ പൂര്‍ണ്ണതയിലേക്കും വിളിക്കപ്പെട്ടിരിക്കുന്ന ഓരോരുത്തരും ക്ഷമയില്‍ മുന്നേറേണ്ടതുണ്ടെന്നു സെന്ററിന്റെ സ്ഥാപകനും, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും, ശില്‍പ്പശാലക്ക് നേതൃത്വം നല്‍കുന്നവരില്‍ ഒരാളുമായ ഹുംബെര്‍ട്ടോ പറഞ്ഞു.

അതിനായി നമ്മെ വേദനിപ്പിച്ചവരോടുള്ള നീരസവും പകയും ഉപേക്ഷിക്കണമെന്ന് പറഞ്ഞ ഹുംബെര്‍ട്ടോ, പ്രതികാരം ഉപേക്ഷിക്കുകയും ക്ഷമ, അനുകമ്പ, ഉദാരത, സ്നേഹം, കരുണ എന്നിവയ്ക്കായി സ്വയം തുറന്നുകൊടുക്കുകയും ചെയ്യുകയെന്നത് ഇതില്‍ പ്രധാനമാണെന്നും കൂട്ടിച്ചേര്‍ത്തു. ‘ക്ഷമ’ നമ്മള്‍ സ്വമേധയാ സ്വീകരിക്കുന്ന വ്യക്തിപരമായ സ്രോതസാണെന്നു അനുരജ്ഞന സൈക്കോതെറാപ്പി ബിരുദധാരിയും, ശില്‍പ്പശാലക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്ന നതാലിയ ലോപ്പസ് ഓസ്‌പിന പറഞ്ഞു.

വൈകാരികമായ മുറിവുകളും, മനസ്സിനെ വേദനിപ്പിക്കുന്ന അനുഭവങ്ങളും വഴി ഒരു വ്യക്തിയില്‍ ഉണ്ടായ അശുഭകരമായ ഓര്‍മ്മകളെ സൗഖ്യപ്പെടുത്തുവാന്‍ ക്ഷമക്ക് കഴിയും. ക്ഷമ സംബന്ധിച്ച വ്യക്തിപരമായ വിലയിരുത്തലിലൂടെ പ്രതീക്ഷയോട് കൂടിയ മാനസികാരോഗ്യം മെച്ചപ്പെടുത്തുമെന്ന് ക്ഷമയുടെ പ്രാധാന്യത്തെക്കുറിച്ച് നടത്തിയ അന്വേഷണങ്ങളില്‍ കണ്ടെത്തിയിട്ടുണ്ടെന്ന്‍ പറഞ്ഞ നതാലിയ, കൂടുതല്‍ ക്ഷമ ഉള്ളവരില്‍ വിഷാദം, ഉത്കണ്ഠ, മാനസികാഘാതം എന്നിവ കുറവായിരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ശില്‍പ്പശാല ഡിസംബര്‍ 3നാണ് നടന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »