India - 2025

കേരള സഭാനവീകരണം 2022-25 പ്രവർത്തന പദ്ധതികൾ പ്രഖ്യാപിച്ചു; അടുത്ത വര്‍ഷം ദിവ്യകാരുണ്യ കോൺഗ്രസ്

പ്രവാചകശബ്ദം 08-12-2022 - Thursday

കൊച്ചി: കേരള സഭാനവീകരണം 2022-25 പ്രവർത്തന പദ്ധതികൾക്ക് കേരള കത്തോലിക്ക മെത്രാന്‍ സമിതി അംഗീകാരം നല്‍കി. 2023 ഡിസംബറിൽ ദിവ്യകാരുണ്യ കോൺഗ്രസും 2024 ഡിസംബറിൽ യുവജന സംഗമവും 2025 ഡിസംബറിൽ മിഷൻ കോൺഗ്രസും നടത്താൻ മെത്രാന്‍ സമിതിയുടെ ശീതകാല സമ്മേളനത്തില്‍ തീരുമാനമായി. സംസ്ഥാന രൂപത ഫൊറോന ഇടവക തലങ്ങളിൽ വിവിധ പ്രവർത്തനങ്ങളിലൂടെ കുടുംബ നവീകരണം സാധ്യമാക്കിക്കൊണ്ട് കേരള സഭയെ നവ ചൈതന്യത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തന പദ്ധതികൾ വിഭാവനം ചെയ്തിരിക്കുന്നത്.


Related Articles »