India - 2025

ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ അപകീർത്തിപരമായ പരാമർശങ്ങൾ കേന്ദ്രം ഒഴിവാക്കണം: സുപ്രീം കോടതി

13-12-2022 - Tuesday

ദില്ലി: നിർബന്ധിത മതപരിവർത്തനത്തിനെതിരേ ബിജെപി നേതാവ് നൽകിയ ഹർജിയിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ അപകീർത്തിപരമായ പരാമർശങ്ങൾ ഒഴിവാക്കണമെന്ന് സുപ്രീം കോടതി. ബിജെപി നേതാവ് അശ്വിനി ഉപാധ്യായ നൽകിയ ഹർജി പരിഗണിക്കവേ മുതിർന്ന അഭിഭാഷകൻ അരവിന്ദ് ദത്താറിനോട് അത്തരം പരാമർശങ്ങൾ രേഖകളിൽ ഉൾപ്പെടരുതെന്ന് ജസ്റ്റിസുമാരായ എം.ആർ ഷാ, രവീന്ദ്രഭട്ട് എന്നിവർ ഉൾപ്പെട്ട ബെഞ്ച് നിർദേശിച്ചു. ക്രൈസ്തവ സംഘടനകൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവേയാണ് ഹർജിയിൽ മറ്റ് മതങ്ങൾക്കെതിരേ അങ്ങേയറ്റം മോശമായ പരാമർശങ്ങൾ ഉണ്ടെന്ന കാര്യം ചൂണ്ടിക്കാട്ടിയത്.

മാത്രമല്ല പരാതിക്കാരനായ അശ്വനി ഉപാധ്യായ്ക്കെതിരേ വിദ്വേഷ പ്രസംഗത്തിന് കേസ് നിലവിലുണ്ടെന്നും അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ചില മതങ്ങളില്‍പ്പെട്ടവര്‍ ബലാത്സംഗവും കൊലപാതകവും നടുത്തുന്നുണ്ടെന്നാണ് ഹര്‍ജിയിലെ ആരോപണം. മാത്രമല്ല അശ്വിനി ഉപാധ്യായ പരാതിക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തിൽ രാജ്യത്തെ ന്യൂനപക്ഷങ്ങളെ അങ്കലാപ്പിലാക്കുന്ന കാര്യങ്ങളാണുള്ളത്. അതിനാല്‍ ഇത്തരം പരാമര്‍ശങ്ങള്‍ പിന്‍വലിക്കാന്‍ കോടതി നിര്‍ദേശിക്കണമെന്നും ദുഷ്യന്ത് ദവേ ആവശ്യപ്പെട്ടു.


Related Articles »