India - 2025

കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പൗരോഹിത്യ സുവർണ ജൂബിലി വർഷാചരണത്തിന് ഇന്നു സമാപനം

പ്രവാചകശബ്ദം 18-12-2022 - Sunday

കൊച്ചി: സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പൗരോഹിത്യ സുവർണ ജൂബിലി വർഷാചരണത്തിന് ഇന്നു സമാപനം. ഇന്നു സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമ സിൽ കർദിനാളിന്റെ മുഖ്യകാർമികത്വത്തിൽ കൃതജ്ഞതാ സമൂഹബലി അർപ്പിക്കും. കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലും കൂരയയിലെ വൈദികരും സഹകാർമികരാകും. ജൂബിലി സമാപനത്തോടനുബന്ധിച്ചു മറ്റ് ആഘോഷങ്ങളൊന്നുമില്ല.

1972 ഡിസംബർ 18നായിരുന്നു കർദിനാൾ മാർ ആന്റണി പടിയറയിൽ നിന്നു പൗരോഹിത്യം സ്വീകരിച്ചത്. 1996 ഡിസംബർ 18നു പൗരോഹിത്യ രജതജൂബിലി ദിനത്തിൽ മെത്രാനായി നിയമിതനായി. 1997 ഫെബ്രുവരി രണ്ടിനു തക്കല രൂപതയുടെ ഉദ്ഘാടന വും മാർ ആലഞ്ചേരിയുടെ മെത്രാഭിഷേകവും നടന്നു. 2011 മേയ് 26ന് സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പായും എറണാകുളം -അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തയായും തെരഞ്ഞെടുക്കപ്പെട്ടു. മേയ് 29ന് എറണാകുളം സെന്റ് മേരീസ് ബസിലിക്കയിലായിരുന്നു അഭിഷേക ശുശ്രഷകൾ. 2012 ഫെബ്രുവരി 18ന് കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ടു.


Related Articles »