India - 2025

ബെനഡിക്ട് മാർപാപ്പയ്ക്കു പ്രണാമം അര്‍പ്പിച്ച് കേരള കത്തോലിക്ക സഭ

പ്രവാചകശബ്ദം 06-01-2023 - Friday

പാലാരിവട്ടം: ദിവംഗതനായ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയ്ക്ക് സ്നേഹാദരവുകളും പ്രണാമവും അർപ്പിച്ചു കേരള കത്തോലിക്കാസഭ. പാലാരിവട്ടം പിഒസിയിൽ നടന്ന അ നുസ്മരണ സമ്മേളനത്തിൽ കെസിബിസി വൈസ് പ്രസിഡന്റും ഇരിങ്ങാലക്കുട ബിഷപ്പുമായ മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു. അടിസ്ഥാനപരമായി സഭ ഐക്യത്തിൽ മുന്നേറണമെന്നും വിഭാഗീയതകൾ ഇല്ലാതാകണമെന്നും നിരന്തരം ഓർമിപ്പിച്ച അജപാലകനായ ദൈവശാസ്ത്രജ്ഞനാണു ബെനഡിക്ട് പതിനാറാമൻ പാപ്പയെന്ന് അദ്ദേഹം അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ചിന്തകളും വാക്കുകളും തന്റെ സവിശേഷമായ ശുശ്രൂഷാ ജീവിതവുമായി ഒത്തുപോകുന്നതായിരുന്നുവെന്നും മാർ കണ്ണൂക്കാടൻ പറഞ്ഞു.

ബെനഡിക്ട് പാപ്പയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും തുടർന്നു പ്രാർത്ഥനയും നടന്നു. ആർച്ച് ബിഷപ്പ് കുര്യാക്കോസ് മാർ തിയോഫിലസ്, ജസ്റ്റീസ് സി.കെ. അ ബ്ദുൾ റഹീം, പ്രഫ. കെ.വി. തോമസ്, ഡോ. കെ.എസ്. രാധാകൃഷ്ണൻ, ഡോ. ജോർജ് തയ്യിൽ, കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ഫാ. ടോണി കോഴിമണ്ണിൽ, ഡോ. എം.സി. ദിലീപ്കുമാർ, റവ.ഡോ. സ്റ്റാൻലി മാതിരപ്പിള്ളി എന്നിവർ പ്രസംഗിച്ചു.


Related Articles »