India - 2025
മുംബൈയില്‍ സെമിത്തേരിയിലെ കുരിശുകൾ തകർത്ത നിലയിൽ
പ്രവാചകശബ്ദം 09-01-2023 - Monday
മുംബൈ: മുംബൈയിലെ മാഹിം സെന്റ് മൈക്കിൾസ് പള്ളിയുടെ സെമിത്തേരിയിലെ കുരിശുകൾ തകർത്ത നിലയിൽ. പതിനെട്ട് കുരിശുകളാണ് അടിച്ചുതകർത്ത നിലയിൽ കണ്ടെത്തിയത്. പള്ളി പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നവി മുംബൈ ഏരിയയിലെ കലംബോലി സ്വദേശി ദാവൂദ് ഇബ്രാഹിം മുഹമ്മദ് അൻസാരി (22) ആണ് പിടിയിലായത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ്, മുംബൈ പോലീസ് എന്നിവർ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ ദേശീയ വക്താവ് ക്ളിഡേ ക്രാസ്റ്റോ പറഞ്ഞു.