India - 2024
ബറേലി രൂപതയുടെ പ്രഥമ ബിഷപ്പ് ആന്റണി ഫെർണാണ്ടസ് കാലം ചെയ്തു
പ്രവാചകശബ്ദം 05-02-2023 - Sunday
ബറേലി (ഉത്തർപ്രദേശ്): ഉത്തർപ്രദേശിലെ ബറേലി രൂപതയുടെ പ്രഥമ ബിഷപ്പ് ഡോ. ആന്റണി ഫെർണാണ്ടസ് (86) കാലം ചെയ്തു. സംസ്കാരം ആറിന് രാവിലെ 11ന് ബറേലി സെന്റ് അൽഫോൻസ് കത്തീഡ്രലിലെ തിരുക്കർമങ്ങൾക്കുശേഷം ഹാരുനാഗ്ലയിലെ ക്ലെർജി സെമിത്തേരിയിൽ നടക്കും. കർണാടകയിലെ ഉഡുപ്പി കളത്തൂർ സ്വദേശിയാണ്.
1936 ജൂലൈ ആറിന് ഡേവിഡ് ബ്രിജിത്ത് ദമ്പതികളുടെ മൂന്നു മക്കളിൽ മൂത്ത മകനായി ജനിച്ചു. 1964 ഡിസംബർ ര ണ്ടിന് മുംബൈയിൽ നടന്ന ദിവ്യകാരുണ്യ കോൺഗ്രസ് വേളയിൽ പൗരോഹിത്യം സ്വീകരിച്ചു. തുടർന്ന് 26 വർഷത്തോളം വാരാണസി, ഗോരഖ്പുർ രൂപതകളിൽ സേവനമനുഷ്ഠിച്ചു. വാരാണസി രൂപതയുടെ വികാരി ജനറാളായിരിക്കെ 1989 ജനുവരി 19ന് ബറേലി രൂപതയുടെ പ്രഥമ ബിഷപ്പായി നിയമിതനായി. പ്രായാധിക്യത്തെത്തുടർന്ന് 2014 ജൂലൈ 11ന് വിരമിച്ചു.