News - 2024

ഫാ. മൈക്കിൾ ജലഖ് പൗരസ്ത്യ സഭ കാര്യാലയത്തിന്റെ സെക്രട്ടറി

പ്രവാചകശബ്ദം 17-02-2023 - Friday

വത്തിക്കാൻ സിറ്റി: പൗരസ്ത്യ സഭാ കാര്യാലയത്തിന്റെ സെക്രട്ടറിയായി മാരോണൈറ്റ് സഭാംഗമായ ഫാ. മൈക്കിൾ ജലഖിനെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. ലെബനോനിലെ ബാബ്‌ദയിലുള്ള അന്റോണൈൻ യൂണിവേഴ്‌സിറ്റിയുടെ റെക്ടറായി സേവനം ചെയ്തു വരികയായിരിന്നു അദ്ദേഹം. 1966 ഓഗസ്റ്റ് 27-ന് ബൗച്രിയിൽ ജനിച്ച ജലാഖ്, 1983 ഓഗസ്റ്റ് 15-ന് അന്റോണിയൻ മാരോണൈറ്റ് സന്യാസ സമൂഹത്തില്‍ വ്രത വാഗ്ദാനം നടത്തി. 1991 ഏപ്രിൽ 21-ന് വൈദികനായി അഭിഷിക്തനായി.

2000 ഡിസംബർ മുതൽ 2008 ജൂലൈ വരെ പൗരസ്ത്യ സഭാ കാര്യാലയത്തിൽ സെക്രട്ടേറിയൽ അറ്റാഷെയായി സേവനമനുഷ്ഠിച്ചിരുന്നു. 2008-ൽ റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സഭാശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. 2013 മുതൽ 2018വരെ മിഡിൽ ഈസ്റ്റ് കൗൺസിൽ ഓഫ് ചർച്ചസ് സെക്രട്ടറി ജനറലായും പ്രവർത്തിച്ചിട്ടുണ്ട്. 2017-ല്‍ അന്റോണൈൻ യൂണിവേഴ്സിറ്റിയിൽ റെക്ടറായി നിയമിതനായി.

കഴിഞ്ഞ വർഷം നവംബർ 21നാണ് ഫ്രാൻസിസ് മാർപാപ്പ, പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പുതിയ പ്രീഫെക്ടായി ആർച്ച് ബിഷപ്പ് ക്ലോഡിയോ ഗുഗെറോട്ടിയെ നിയമിച്ചത്. ഗ്രേറ്റ് ബ്രിട്ടനിൽ അപ്പസ്തോലിക് ന്യൂൺഷ്യോ ആയി സേവനമനുഷ്ഠിച്ച അദ്ദേഹം ഇക്കഴിഞ്ഞ ജനുവരി 16നു തന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ആര്‍ച്ച് ബിഷപ്പ് ക്ലോഡിയോയോടൊപ്പമാണ് 23 പൗരസ്ത്യ സഭകളുടെ ഉത്തരവാദിത്വം ഫാ. മൈക്കിൾ ജലഖ് നിര്‍വ്വഹിക്കേണ്ടത്.

Tag: Maronite priest appointed as Secretary of Eastern Churches, Father Michel Jalakh, O.A.M, , Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 821