News - 2024

രാജ്യം കടുത്ത പട്ടിണിയിലേക്ക് നീങ്ങുന്നു: കടുത്ത ആശങ്ക പ്രകടിപ്പിച്ച് വെനിസ്വേല മെത്രാപ്പോലീത്ത

പ്രവാചകശബ്ദം 17-02-2023 - Friday

കാരക്കാസ്: സാമൂഹിക സാമ്പത്തിക രാഷ്ട്രീയ പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന തെക്കന്‍ അമേരിക്കന്‍ രാഷ്ട്രമായ വെനിസ്വേല വീണ്ടും കടുത്ത ദാരിദ്യത്തിലേക്ക് കൂപ്പുകുത്തുന്നതില്‍ ആശങ്കയുമായി കത്തോലിക്ക മെത്രാപ്പോലീത്ത. ദിവസം ചെല്ലുംതോറും ദാരിദ്ര്യം കൂടുതല്‍ രൂക്ഷമായി കൊണ്ടിരിക്കുകയാണെന്ന് കാത്തലിക്ക് ന്യൂസ് ഏജന്‍സിയുടെ സ്പാനിഷ് വാര്‍ത്താപങ്കാളിയായ എ.സി.ഐ പ്രെന്‍സാക്ക് നല്‍കിയ അഭിമുഖത്തില്‍ സിയുഡാഡ് ബൊളിവാര്‍ മെത്രാപ്പോലീത്തയും, വെനിസ്വേലന്‍ മെത്രാന്‍ സമിതിയുടെ വൈസ് പ്രസിഡന്റുമായ ആര്‍ച്ച് ബിഷപ്പ് യുലിസെസ് ഗുട്ടിയേഴ്സ് പറഞ്ഞു.

ഒരു ഡോക്ടറിന്റെ ശമ്പളം മാസം വെറും 7 ഡോളര്‍ മാത്രമാണെന്നും, അതേസമയം അടിസ്ഥാന പോഷകാഹാരങ്ങളുടെ വില 400 ഡോളറാണെന്നും പട്ടിണി വേതനം കൊണ്ട് പിടിച്ചു നില്‍ക്കുക സാധ്യമല്ലെന്നും ആര്‍ച്ച് ബിഷപ്പ് വെളിപ്പെടുത്തി.തങ്ങള്‍ ആറോളം സൂപ്പ് കിച്ചണുകള്‍ തുറന്നിട്ടുണ്ട്. ഈ കിച്ചണുകള്‍ വഴി പ്രായമായവരും, കുട്ടികളും ഉള്‍പ്പെടെ നൂറോളം പേര്‍ക്ക് പ്രതിദിനം ഭക്ഷണം നല്‍കിവരുന്നുണ്ടെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

ഈ ഭക്ഷണശാലകള്‍ നിലനിര്‍ത്തിക്കൊണ്ടു പോവുക വളരെയേറെ ചിലവുള്ള കാര്യമാണ്. കാരിത്താസിന്റെ സഹായത്തോടെയാണ് ഭൂരിഭാഗം ചിലവുകളും നടത്തി വരുന്നത്. വെനിസ്വേലന്‍ എക്കണോമിക് ഫിനാന്‍സ് ഒബ്സര്‍വേറ്ററിയുടെ റിപ്പോര്‍ട്ടനുസരിച്ച് രാജ്യത്തെ വാര്‍ഷിക നാണയപ്പെരുപ്പം 440% ആയി വര്‍ദ്ധിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ സാമ്പത്തിക നില ഭേദപ്പെടുന്നതിനു പകരം കൂടുതല്‍ മോശമാവുകയാണ്. സെന്‍ട്രല്‍ ബാങ്കിലേക്ക് ഡോളര്‍ തിരുകിക്കയറ്റി കറന്‍സിയുടെ മൂല്യം സ്ഥിരമാക്കി നിര്‍ത്തിയെങ്കിലും, ഡിസംബര്‍ ആദ്യം മുതല്‍ കറന്‍സിയുടെ മൂല്യത്തില്‍ ഇടിവുവന്നിട്ടുണ്ട്. ഏതാണ്ട് 80 ലക്ഷത്തോളം വെനിസ്വേലക്കാര്‍ രാജ്യത്തിന് പുറത്താണ്. ജനങ്ങളുടെ പ്രതീക്ഷ നശിച്ചു കഴിഞ്ഞുവെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

അതേസമയം അടുത്ത വര്‍ഷം നടക്കുവാനിരിക്കുന്ന പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പോടെ ഷാവിസ്റ്റാ ഭരണത്തിന്റെ അന്ത്യമാവുമെന്നാണ് ചിലര്‍ കരുതുന്നത്. എന്നാല്‍ അതിനും പല തടസ്സങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ മെത്രാപ്പോലീത്ത, ഇപ്പോഴും നല്ലൊരു പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥി ഇല്ലെന്നും, പ്രതിപക്ഷം ഭരണപക്ഷത്തെ അനുകൂലിക്കുകയാണെന്നത് വ്യക്തമാണെന്നും, സര്‍ക്കാരിനോട് വിയോജിപ്പുള്ളവര്‍ ഉണ്ടെങ്കിലും ജനങ്ങള്‍ക്ക് അവരില്‍ വിശ്വാസമില്ലെന്നും ചൂണ്ടിക്കാട്ടി. പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ ഭരണകാലത്ത് തുടങ്ങിയ സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധി നിലവിലെ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ കാലത്തും തുടരുകയാണ്. നാണ്യപ്പെരുപ്പവും, വിലകയറ്റവും, പട്ടിണിയും, തൊഴിലില്ലായ്മയും, കുറ്റകൃത്യങ്ങളും കാരണം നിരവധി പേരാണ് വെനിസ്വേല വിട്ട് വിദേശങ്ങളിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുന്നത്.

Tag: Venezuela is falling back into ‘extreme poverty’ archbishop , Ulises Gutiérrez, the archbishop of Ciudad Bolívar, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »