India - 2024

മോൺ. മാത്യു എം. ചാലിലിന്റെ മൃതസംസ്കാരം ഇന്ന്

പ്രവാചകശബ്ദം 06-03-2023 - Monday

ചെമ്പേരി (കണ്ണൂർ): അന്തരിച്ച തലശേരി അതിരൂപതാംഗവും രാഷ്ട്രദീപിക ലിമിറ്റഡ് കമ്പനിയുടെ മുൻ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരുന്ന മോൺ. മാത്യു എം. ചാലിലിന്റെ (85) മൃതസംസ്കാരം ഇന്ന്. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം. ഭൗതികശരീരം ഇന്നു രാവിലെ 10 മുതൽ 11 വരെ ചെമ്പേരി എൻജിനിയറിംഗ് കോളജിൽ പൊതുദർശനത്തി നു വച്ച ശേഷം സംസ്കാര ശുശ്രൂഷ 2.30നു ചെമ്പേരി ലൂർദ് മാതാ ദേവാലയത്തിൽ ആരംഭിക്കും.

സംസ്കാര ശുശ്രൂഷകൾക്ക് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി മുഖ്യകാർമികത്വം വഹിക്കും. താമരശേരി ബിഷപ്പ് ''\'മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജോർജ് ഞരളക്കാട്ട്, ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജോർജ് വലിയമറ്റം, മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം എന്നിവർ സഹകാർമികരാകും.

1938ൽ ഓഗസ്റ്റ് 28ന് കോട്ടയം ജില്ലയിലെ രാമപുരത്ത് ചാലിൽ മാത്യു-ബ്രിജിറ്റ് ദമ്പതിക ളുടെ മകനായാണു ജനനം. 1945ൽ കുടുംബം കണ്ണൂർ ജില്ലയിലെ ചെമ്പേരിയിലേക്കു കുടിയേറി. 1963 മാർച്ച് 19ന് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയിൽനിന്നു പൗരോഹി ത്യം സ്വീകരിച്ചു. 1963-1973 കാലത്ത് വിവിധ പള്ളികളുടെ വികാരിയായി സേവനമനു ഷ്ഠിച്ചു. 1973 മുതൽ 1990 വരെ തലശേരി അതിരൂപത കോർപറേറ്റ് മാനേജരായി. 1990 മുതൽ 1992 വരെ കാസർഗോഡ് പള്ളി വികാരിയായി.

1997 മുതൽ 2013 വരെ തലശേരി അതിരൂപത വികാരി ജനറാളായിരുന്നു. മെഷാർ ട്രസ്റ്റ് രൂപവത്കരിച്ച് ചെമ്പേരി വിമൽ ജ്യോതി എൻജിനിയറിംഗ് കോളജ് ആരംഭിക്കാൻ നേതൃത്വം നല്കി. 2002 മുതൽ 2013 ഓഗസ്റ്റ് വരെ വിമൽ ജ്യോതി എൻജിനിയറിംഗ് കോളജിന്റെ ചെയർമാനായിരുന്നു. 2013 മുതൽ 2016 വരെ രാഷ്ട്രദീപിക ലിമിറ്റഡ് ചെയർമാനായും മാനേജിംഗ് ഡയറക്ടറായും സേവനമനുഷ്ഠിച്ചു. 2016 മുതൽ 2018 വരെ ചെമ്പേരി വിമല ഹോസ്പിറ്റലിന്റെ ഡയറക്ടറായിരുന്നു. 2013ൽ ഫ്രാൻസിസ് മാർപാപ്പ മോൺസിഞ്ഞോർ പദവി നൽകി ആദരിച്ചു. 2018 മേയ് 15 മുതൽ കരുവഞ്ചാൽ ശാന്തിഭവനിൽ വിശ്രമജീവിതത്തിലായിരുന്നു.

More Archives >>

Page 1 of 512