Purgatory to Heaven. - July 2024
ആദ്യം ശുദ്ധീകരിക്കപ്പെടുവാന്‍ ആഗ്രഹിക്കുന്ന ആത്മാക്കള്‍
സ്വന്തം ലേഖകന്‍ 28-07-2023 - Friday
"ഞങ്ങള്‍ എല്ലാവിധത്തിലും ഞെരുക്കപ്പെടുന്നു; എങ്കിലും തകര്‍ക്കപ്പെടുന്നില്ല. വിഷമിപ്പിക്കപ്പെടുന്നു; എങ്കിലും ഭഗ്‌നാശരാകുന്നില്ല. പീഡിപ്പിക്കപ്പെടുന്നു; എങ്കിലും പരിത്യക്തരാകുന്നില്ല. അടിച്ചുവീഴ്ത്തപ്പെടുന്നു; എങ്കിലും നശിപ്പിക്കപ്പെടുന്നില്ല. യേശുവിന്റെ ജീവന്‍ ഞങ്ങളുടെ ശരീരത്തില്‍ പ്രത്യക്ഷമാകുന്നതിന് അവിടുത്തെ മരണം ഞങ്ങള്‍ എല്ലായ്‌പോഴും ശരീരത്തില്‍ സംവഹിക്കുന്നു" (2 കൊറിന്തോസ് 4:8-10)
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂലൈ-28
ഭയാനകമായ ഒരു തടവറയില്‍ നിന്നും ആരെയും രക്ഷപ്പെടുവാന്‍ അനുവദിക്കാത്തവരായ കാവല്‍ക്കാര്‍ ആ തടവറയുടെ കവാടങ്ങൾ മലര്‍ക്കെ തുറന്നിട്ടിരിക്കുന്ന അവസ്ഥയെക്കുറിച്ചൊന്നു ആലോചിച്ചു നോക്കുക. ഇത്തരം ഒരു അവസ്ഥ ശുദ്ധീകരണസ്ഥലത്തിൽ ഉണ്ടായിരുന്നാല്‍പ്പോലും അവിടത്തെ ആത്മാക്കള്‍ ആരും രക്ഷപ്പെടുവാന്‍ ശ്രമിക്കുന്നതായി നമുക്കൊരിക്കലും കാണുവാന്‍ കഴിയുകയില്ല. ഗ്രന്ഥകാരനായ C.S. ലെവിസിന്റെ വാക്കുകളില്‍ "ഞാന്‍ ആദ്യം ശുദ്ധീകരിക്കപ്പെടുവാന്‍ ആഗ്രഹിക്കുന്നു” എന്നായിരിക്കും ഇത്തരം അവസ്ഥയിൽ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ മറുപടി.
വിചിന്തനം:
വാഴ്ത്തപ്പെട്ട കര്‍ദ്ദിനാള്‍ ആയ ജോണ്‍ ഹെന്രി ന്യൂമാനൊപ്പം പ്രാര്‍ത്ഥിക്കുക: “യേശുവേ, നിനക്ക് ഏറ്റവും പ്രിയപ്പെട്ട ഈ ആത്മാക്കളെ മോചിപ്പിക്കുക, ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍, ക്ഷമയോടും, ശാന്തരായും നിന്നെ കാത്തിരിക്കുന്നു; കര്‍ത്താവേ, എത്രയും പെട്ടെന്ന് തന്നെ നിന്റെ മഹത്വമേറിയ ഭവനത്തില്‍ വന്ന് നിന്നെ ദര്‍ശിക്കുവാനായി അവരെ നിന്റെ പക്കലേക്ക് വരുവാന്‍ അനുവദിക്കുക.
പ്രാര്‍ത്ഥന:
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക