News - 2024

യേശു ചിന്തിയ രക്തത്താല്‍ ശുദ്ധീകരിക്കപ്പെടാന്‍ അനുവദിക്കണം: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 20-04-2019 - Saturday

വത്തിക്കാന്‍ സിറ്റി: യേശു ചിന്തിയ രക്തത്താല്‍ ശുദ്ധീകരിക്കപ്പെടാന്‍ അനുവദിക്കണമെന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ. ദുഃഖവെള്ളിയാഴ്ച (19/04/19) #GoodFridayഎന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പ ഇക്കാര്യം ഉദ്ബോധിപ്പിച്ചത്.

“ക്രൂശിതനായ ക്രിസ്തുവിന്‍റെ വിരിഞ്ഞ കരങ്ങളിലേക്കു നീ നോക്കുക, അവിടുന്ന് നിനക്ക് രക്ഷ പ്രദാനം ചെയ്യട്ടെ. സ്നേഹത്തെ പ്രതി അവിടുന്ന് ചൊരിഞ്ഞ രക്തത്തെക്കുറിച്ച് ധ്യാനിക്കുകയും ആ നിണത്താല്‍ നിര്‍മ്മലനാക്കപ്പെടാന്‍ സ്വയം അനുവദിക്കുകയും ചെയ്യുക. അങ്ങനെ നിനക്ക് വീണ്ടും ജനിക്കാന്‍ സാധിക്കും” എന്നാണ് പാപ്പ ട്വീറ്റ് ചെയ്തിരിക്കുന്നത്. അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ പാപ്പ ട്വീറ്റ് നല്കിയിട്ടുണ്ട്.


Related Articles »