India - 2024
ജനസാഗരമായി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയും പരിസരവും
പ്രവാചകശബ്ദം 22-03-2023 - Wednesday
ചങ്ങനാശേരി: ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിന് ആദരമർപ്പിക്കാൻ ചങ്ങനാശേരിയിലേക്ക് എത്തിയത് ആയിരങ്ങള്‍. പിതാവിന്റെ ഭൗതികശരീരം പൊതുദർശനത്തിനായി പ്രതിഷ്ഠിച്ചിരിക്കുന്ന സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയും പരിസരവും ഇന്നലെ ജനസാഗരമായി. കേരളത്തിലെ വിവിധ ക്രൈസ്തവസഭാ സമൂഹങ്ങളിൽനിന്നുള്ള മെത്രാന്മാർ, വൈദികർ, സന്യാസിനികൾ, വിശ്വാസികൾ തുടങ്ങി വൻജനാവലിയാണു വലിയ ഇടയന് ആദരവർപ്പിക്കാനെത്തിക്കൊണ്ടിരിക്കുന്നത്.
പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, മാർ ജേക്കബ് അങ്ങാടിയത്ത്, മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാ ർതോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവാ, തിരുവല്ല ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ്, ക്നാനായ ആർച്ച്ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ്, തോമസ് മാർ യൗസേബിയോസ്, കോട്ടയം രൂപത സഹായമെത്രാന്മാരായ മാർ സെബാസ്റ്റ്യൻ പണ്ടാരശേരി, ഗീവർഗീസ് മാർ അപ്രേം തുടങ്ങിയവർ മാര്‍ പവ്വത്തിലിന് ആദരാജലിയർപ്പിച്ച് പ്രാർത്ഥന നടത്തി.
മന്ത്രിമാരായ വി.എൻ.വാസവൻ, സജി ചെറിയാൻ, റോഷി അഗസ്റ്റിൻ, നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, കൊടിക്കു ന്നിൽ സുരേഷ് എംപി, എംഎൽഎമാരായ രമേശ് ചെന്നിത്തല, പി.ജെ.ജോസഫ്, തിരു വഞ്ചൂർ രാധാകൃഷ്ണൻ, ജോബ് മൈക്കിൾ, മാണി സി. കാപ്പൻ, കെ.ബി.ഗണേഷ്കു മാർ, അനുപ് ജേക്കബ്, മാത്യു ടി.തോമസ്, ആന്റണി ജോൺ, രാമചന്ദ്രൻ കടന്നപ്പള്ളി, ജസ്റ്റീസ് സിറിയക് ജോസഫ്, മുൻ ഗവർണർ കുമ്മനം രാജശേഖരൻ, മുൻ മന്ത്രി ഡോ. തോമസ് ഐസക്, രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രഫ.പി.ജെ. കുര്യൻ, മുൻ മന്ത്രി കെ. സി. ജോസഫ്, മുൻകെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ, ഡോ.പി.സി. സിറി യക്, മുൻ വൈസ് ചാൻസലർമാരായ ഡോ.ജാൻസി ജയിംസ്, ഡോ.കെ.എസ്. രാധാ കൃഷ്ണൻ, എൻഎസ്എസ് ഡയറക്ടർ ബോർഡംഗം ഹരികുമാർ കോയിക്കൽ, എ സ്എൻഡിപി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്, മുഹമ്മദ് നദീർ മൗലവി, അ ർഷാദ് ബുഖാരി, മുൻ ഡിജിപി സിബി മാത്യൂസ്, മിൽമ ചെയർമാൻ എം.ടി. ജയൻ, ച ങ്ങനാശേരി മുനിസിപ്പൽ ചെയർപേഴ്സൺ സന്ധ്യാ മനോജ് തുടങ്ങിയവർ അടക്കം അനേകം പ്രമുഖരും ആദരാജ്ഞലി അര്‍പ്പിച്ചു.