India - 2025

എതിർപ്പുകൾ വന്നപ്പോഴും തന്റെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നതിൽ മടിയും കാണിക്കാത്ത വ്യക്തി: മുഖ്യമന്ത്രി പിണറായി വിജയൻ

പ്രവാചകശബ്ദം 19-03-2023 - Sunday

തിരുവനന്തപുരം: ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിന്റെ വിയോഗം വിശ്വാസിസമൂഹത്തിന് ഏറെ ദുഃഖമുളവാക്കുന്നതാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധ സമീപനം പുലർത്തിയ അദ്ദേഹവുമായുള്ള വിയോജിപ്പു കൾ തുറന്നു പറയേണ്ടിവന്ന അനേകം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. രൂക്ഷമായ എതിർപ്പുകൾ വന്നപ്പോഴും തന്റെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നതിൽ യാതൊരു മടിയും അദ്ദേഹത്തിനുണ്ടായിരുന്നില്ല. വിദ്യാഭ്യാസ മേഖലയിൽ തന്റേതായ സംഭാവനകൾ നൽകാൻ അദ്ദേഹം എന്നും ശ്രദ്ധിച്ചിരുന്നു. വിയോഗത്തില്‍ എല്ലാവര്‍ക്കും അനുശോചനം അറിയിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


Related Articles »