India
മാർ ജോസഫ് പവ്വത്തിലിന്റെ ഏഴാം ചരമദിനം: അനുസ്മരണ ശുശ്രൂഷ നടത്തി
പ്രവാചകശബ്ദം 24-03-2023 - Friday
ചങ്ങനാശേരി: അതിരൂപതയുടെ മുൻ മെത്രാപ്പോലീത്ത കാലം ചെയ്ത ആര്‍ച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിന്റെ ഏഴാം ചരമദിനമായ ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ അനുസ്മരണ ശുശ്രൂഷ നടന്നു. ഇന്നു രാവിലെ 9.30 ന് ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ വിശുദ്ധകുർബാന അര്‍പ്പണം നടന്നു. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടമാണ് മുഖ്യകാർമ്മികത്വം വഹിച്ചത്. കാഞ്ഞിരപ്പള്ളി രൂപത മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍, തക്കല രൂപതാധ്യക്ഷൻ മാർ ജോർജ് രാജേന്ദ്രന്‍, ഷംഷാബാദ് രൂപതയുടെ സഹായമെത്രാന്‍ മാർ തോമസ് പാടിയത്ത് എന്നിവര്‍ സഹകാര്‍മ്മികരായി. തുടർന്ന് കബറിടത്തിൽ ഒപ്പീസും പ്രാർത്ഥനകളും നടന്നു.
പാരീഷ് ഹാളിൽ ചേരുന്ന അനുസ്മരണയോഗത്തിൽ മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷനായിരിക്കും. ഓർത്തഡോക്സ് സഭാ തലവൻ ബസേലിയോസ് മാർത്തോമാ മാ ത്യൂസ് തൃതീയൻ കാതോലിക്കാ ബാവ മുഖ്യപ്രഭാഷണം നടത്തും. വിവിധ സഭകളിലെ ബിഷപ്പുമാർ, ജനപ്രതിനിധികൾ, സമുദായനേതാക്കൾ തുടങ്ങിയ വർ പ്രസംഗിക്കും. ഉച്ചയ്ക്ക് സ്നേഹവിരുന്നോടെ അനുസ്മരണ പരിപാടികൾ സമാപിക്കും.