News

ദീർഘകാലം നയതന്ത്രജ്ഞനായിരുന്ന ജർമ്മൻ കർദ്ദിനാൾ റോബർ ദിവംഗതനായി

പ്രവാചകശബ്ദം 29-03-2023 - Wednesday

മ്യൂണിക്ക്: പരിശുദ്ധ സിംഹാസനത്തിനുവേണ്ടി ദീർഘകാല നയതന്ത്രനായി സേവനം ചെയ്ത ജർമ്മൻ കർദ്ദിനാൾ കാൾ-ജോസഫ് റോബർ ദിവംഗതനായി. 88 വയസ്സായിരിന്നു. കർദ്ദിനാളിന്റെ വിയോഗത്തില്‍ ഫ്രാൻസിസ് മാർപാപ്പ അനുശോചനം രേഖപ്പെടുത്തി. വത്തിക്കാനിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ദൈവജനങ്ങളുടെ ഐക്യത്തിനായി അദ്ദേഹം സമർപ്പണം നടത്തുകയായിരിന്നുവെന്ന് മാർപാപ്പ അനുസ്മരിച്ചു. "സഭയുടെ യഥാർത്ഥ ഇടയൻ" എന്ന നിലയിൽ, കർദിനാൾ റോബർ റൗബർ ക്രിസ്തുവിന്റെ സ്നേഹം പ്രകടിപ്പിച്ചുവെന്നും പാപ്പ അനുശോചന കുറിപ്പില്‍ കുറിച്ചു.

1934 ഏപ്രിൽ 11-ന് ജർമ്മനിയിലെ ബാംബർഗ് രൂപതയിൽ ജനിച്ച റോബർ 1950-ൽ മെറ്റനിലെ സെന്റ് മൈക്കിൾസ്-ജിംനേഷ്യം ഓഫ് ബെനഡിക്റ്റൈൻ ഓർഡറിൽ നിന്ന് ഡിപ്ലോമ നേടി. തുടർന്ന് മെയിൻസ് സർവകലാശാലയിൽ ദൈവശാസ്ത്രവും തത്ത്വചിന്തയും പഠിച്ചു. 1959 ഫെബ്രുവരി 28-ന് മെയിൻസ് കത്തീഡ്രലിൽ വൈദികനായി അഭിഷിക്തനായി. 1962-ൽ അദ്ദേഹം റോമിലേക്ക് മാറി, അവിടെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്ന് കാനോൻ നിയമത്തിൽ ഡോക്ടറേറ്റ് നേടി. പൊന്തിഫിക്കൽ എക്ലേസിയാസ്റ്റിക്കൽ അക്കാദമിയിൽ പ്രവേശിച്ചു.

1966 ഒക്ടോബർ 1-ന്, അദ്ദേഹം പരിശുദ്ധ സിംഹാസനത്തിന്റെ നയതന്ത്ര സേവന വിഭാഗത്തിൽ പ്രവേശിച്ചു, 1977 വരെ സ്റ്റേറ്റ് സെക്രട്ടേറിയറ്റിൽ ജോലി ചെയ്തു. ബെൽജിയം, ലക്സംബർഗ്, ഗ്രീസ് എന്നിവിടങ്ങളിലെ അപ്പസ്തോലിക് ന്യൂൺഷോയായി സേവനം ചെയ്തു. 1982 ഡിസംബറിൽ, ഉഗാണ്ടയിൽ അപ്പസ്തോലിക് പ്രോന്യൂൺഷ്യോ ആയി നിയമിതനായി. 1983 ജനുവരി 6-ന് അദ്ദേഹം മെത്രാനായി അഭിഷിക്തനായി. ഉഗാണ്ടയിലെ തന്റെ ദൗത്യത്തെത്തുടർന്ന്, 1990 ജനുവരിയിൽ പൊന്തിഫിക്കൽ അക്കാദമിയുടെ പ്രസിഡന്റായി നാമനിർദ്ദേശം ചെയ്യപ്പെട്ടു.

2003 മാർച്ച് 16-ന് സ്വിറ്റ്സർലൻഡിലും ലിച്ചെൻസ്റ്റീനിലും അപ്പസ്തോലിക് ന്യൂൺഷ്യോ ആയി നിയമിതനായി. 1997 ഏപ്രിൽ 25-ന് അദ്ദേഹം ഹംഗറിയിലും മോൾഡോവയിലും അപ്പസ്തോലിക് ന്യൂൺഷ്യോയായി സേവനം ചെയ്തു. കർദ്ദിനാൾ കാൾ-ജോസഫ് റോബറുടെ വിയോഗത്തോടെ കർദ്ദിനാളുമാരുടെ അംഗസംഖ്യ 222 ആയി. അവരിൽ 123 പേർ കോണ്‍ക്ലേവില്‍ മാര്‍പാപ്പയെ തെരഞ്ഞെടുക്കാന്‍ വോട്ടവകാശം ഉള്ളവരും 99 പേർ പ്രായപരിധിയെത്തിയതിനെ തുടര്‍ന്നു വോട്ടവകാശം ഇല്ലാത്തവരുമാണ്.

Tag: German Cardinal Rauber passed away, Vulnerable People Project (VPP) malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »