India - 2025

പെസഹാ വ്യാഴാഴ്ച പാർലമെന്റ് സമ്മേളനം ചേരുന്നത് ഒഴിവാക്കണമെന്ന് കേരള എംപിമാർ

പ്രവാചകശബ്ദം 04-04-2023 - Tuesday

ന്യൂഡൽഹി: പെസഹാ വ്യാഴാഴ്ച പാർലമെന്റ് സമ്മേളനം ചേരുന്നത് ഒഴിവാക്കണമെന്ന ആവശ്യവുമായി കേരളത്തിൽ നിന്നുള്ള എംപിമാർ. കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബെഹനാൻ, ടി.എൻ. പ്രതാപൻ, ഹൈബി ഈഡൻ എന്നിവരാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ലോക്സഭാ സ്പീക്കർക്ക് കത്തു നൽകിയത്. ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ദിവസം സഭ സമ്മേളിക്കുന്നത് ഉചിതമല്ലെന്നും നടപടി സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.


Related Articles »