News - 2025

ഒക്ടോബറില്‍ നടക്കുന്ന സിനഡിൽ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള അല്‍മായര്‍ക്കും വോട്ടവകാശം

പ്രവാചകശബ്ദം 27-04-2023 - Thursday

വത്തിക്കാൻ സിറ്റി: ഒക്ടോബറിൽ നടക്കുന്ന മെത്രാന്മാരുടെ സിനഡിൽ പങ്കെടുക്കുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള അല്‍മായര്‍ക്കും വോട്ടവകാശം. നിലവില്‍ അവൈദികരായ സിനഡംഗങ്ങൾക്ക് വോട്ടവകാശം ഇല്ലായിരുന്നു. സിനഡി ലെ ചർച്ചകൾക്കുശേഷം നടക്കുന്ന വോട്ടെടുപ്പിലാണ് എല്ലാ അംഗങ്ങൾക്കും വോട്ടവകാശം ഉറപ്പാക്കിയത്. ഇന്നലെ വത്തിക്കാനിൽവെച്ച് സിനഡിന്റെ മുഖ്യസംഘാടകരായ കർദ്ദിനാൾ മാരിയോ ഗ്രെക്ക്, കർദിനാൾ ജീന്‍ ക്ലോഡ് ഹൊള്ളറിക്ക് എന്നിവര്‍ വോട്ടവകാശം സംബന്ധിച്ച വിവരങ്ങള്‍ പരസ്യപ്പെടുത്തിയത്.

സിനഡിന്റെ അന്തർദേശീയ ഒരുക്ക സമ്മേളനങ്ങളിൽനിന്ന് നിർദേശിക്കപ്പെടുന്ന 140 പേരിൽനിന്ന്, 70 പേരെയാണ് മാർപാപ്പ സിനഡിലേക്ക് തെരഞ്ഞെടുക്കുന്നത്. ഇവരിൽ വൈദികരും കന്യാസ്ത്രീകളും ഡീക്കന്മാരും അല്‍മായരുമുണ്ടാകും. ഇവർക്കാണ് വോട്ടവകാശം ലഭിക്കുന്നത്. ഇവരിൽ പകുതിപ്പേർ സ്ത്രീകളായിരിക്കും. യുവജനങ്ങളുടെ സാന്നിധ്യവും ഉറപ്പുവരുത്തും. സന്യസ്തരുടെ പ്രതിനിധികളായി അഞ്ചു വൈദികരും അഞ്ചു കന്യാസ്ത്രീകളും സിനഡിൽ പങ്കെടുക്കുമെന്നും വത്തിക്കാന്‍ അറിയിച്ചു.

മൊത്തം പങ്കാളിത്തത്തിന്റെ 21%, അതായത് 370 പേർ മെത്രാന്‍മാര്‍ അല്ലാത്തവരായിരിക്കുമെന്നാണ് സൂചന. 2023 ഒക്‌ടോബറിലും 2024 ഒക്‌ടോബറിലും രണ്ട് സെഷനുകളിലായാണ് സിനഡാലിറ്റി സംബന്ധിച്ച സിനഡിന്റെ പൊതുസമ്മേളനം നടക്കുക. അസംബ്ലിയുടെ അന്തിമ രേഖയിൽ വോട്ടെടുപ്പ് നടത്തിയ ശേഷം, ശുപാർശകളെ അടിസ്ഥാനമാക്കി എന്തെങ്കിലും നടപടികൾ സ്വീകരിക്കണമോ അതോ സഭാപ്രബോധനങ്ങളിൽ ഉൾപ്പെടുത്തണമോയെന്നും മാർപാപ്പയാണു തീരുമാനിക്കുന്നത്.

Tag: Vatican announces laypeople, including women, will vote in Synod on Synodality assembly, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »