India - 2024

ഇന്ത്യയുടെ നന്മ ലോകം അറിഞ്ഞത് മിഷ്ണറിമാരിലൂടെ: ഡോ. പോൾ ആന്റണി മുല്ലശേരി

പ്രവാചകശബ്ദം 28-04-2023 - Friday

കൊല്ലം: ഇന്ത്യയുടെ നന്മ ലോകം അറിഞ്ഞത് മിഷ്ണറിമാരിലൂടെയാണെന്ന് കൊല്ലം രൂപത ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി. ചാരുംമൂട് സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ അപ്പസ്തോല രാജ്ഞിയുടെ പ്രേഷിത സന്യാസസമൂഹത്തിന്റെ ശതാബ്ദി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വർഗീയതയ്ക്കും മതങ്ങൾക്കും അതീതമായി സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സ്പർശം നൽകാൻ വന്നവരായിരുന്നു ക്രിസ്ത്യൻ മിഷ്ണറിമാർ. മിഷ്ണറി തീക്ഷണത എന്നത്, ക്രിസ്തുവിനെ പോലെ നന്മ ചെയ്യുക, അത് കാലോചിതമായി ചെയ്യുക എന്നതുതന്നെയാണ്.

എസ്ആർഎ സന്യാസ സമൂഹത്തിന്റെ പൈതൃകം എത്രയോ മഹത്തരമാണെന്നും സ്ഥാപക പിതാവിൽനിന്ന് ലഭിച്ച ഈ പൈതൃകം കാത്തുസൂക്ഷിച്ച് ഒരു നൂറ്റാണ്ടുകാലം ഇവർ നൽകിയ പ്രവർത്തനങ്ങൾ വളരെ പ്രത്യേകിച്ച് ഭവന സന്ദർശനവും സാധാരണക്കാരായ സ്ത്രീകളുടെ പ്രയാസങ്ങളിൽ അവരെ കൈപിടിച്ചുയർത്തി ഒരു മനസോടെ കൂടെ നിർത്തുവാൻ സാധിച്ചതും എത്രയോ മഹനീയമാണെന്നും സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവേളയിൽ അദ്ദേഹം അനുസ്മരിച്ചു.

ചാരുംമൂട് സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ശതാബ്ദി സമാപന കൃതജ്ഞതാ ബലിയിൽ തിരുവനന്തപുരം ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ മുഖ്യ കാർമികത്വം വഹിച്ചു. എസ്ആർഎ സഭയുടെ ചരിത്ര വീഡിയോ 'ഹെറിറ്റേജി'ന്റെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. എസ്ആർഎ സന്യാസിനി സഹോദരിമാരി ലൂടെ കൈവന്ന ദൈവകൃപയും നന്മകളും ഓർത്ത് ദൈവത്തിന് കൃതജ്ഞത അർപ്പിക്കുകയും കേരളത്തിന്റെയും തമിഴ്നാടിന്റെയും മിഷൻ പ്രദേശങ്ങളിൽ നടത്തിയ ഇടപെടലുകൾ അനുസ്മരിക്കുകയും ചെയ്തു.

സ്നേഹത്തിനും ത്യാഗത്തിനും രക്ഷാകര പ്രവൃത്തികൾക്ക് സാക്ഷ്യം വഹിക്കുന്നവരാണ് കത്തോലിക്കാ സഭയിലെ സന്ന്യസ്തർ. എസ്ആർഎ സന്യാസിനിമാരുടെ ഒരു നൂറ്റാണ്ട് കാലത്തെ ജീവിതവും സമർപ്പണ വും, അനാഥനായ കുട്ടികൾക്കും അടിമത്തം അനുഭവിക്കുന്ന സ്ത്രീക ൾക്കും മോചനത്തിന്റെയും പുരോഗതിയുടെയും നന്മയുടെയും ശുശ്രൂ ഷകൾ ആയിരുന്നുവെന്ന് നെയ്യാറ്റിൻകര രൂപത ബിഷപ്പ് ഡോ. വിൻസന്‍റ് സാമുവൽ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. മാവേലിക്കര രൂപത അധ്യക്ഷൻ ജോഷ്വാ മാർ ഇഗ്നാത്യോസ് അനുഗ്രഹ പ്രഭാഷണം നടത്തി.

ശതാബ്ദി സ്മരണ ഭവനത്തിന്റെ താക്കോൽദാനം പുനലൂർ രൂപതാ അ ധ്യക്ഷൻ ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ നിർവഹിച്ചു. ശതാബ്ദി സുവനീർ പ്രകാശനം കൊല്ലം രൂപത മുൻ ബിഷപ്പ് ഡോ. സ്റ്റാൻലി റോമൻ നിർവഹിച്ചു. പ്രൊവിൻഷ്യൽ കൗൺസിലർ സിസ്റ്റർ ഫ്ലോസി ശതാബ്ദി പദ്ധതി "ആശ്വാസ് " കാൻസർ കെയറിന്റെ ആദ്യഗഡു നൽകി ഉദ്ഘാടനം ചെയ്തു. കൊടിക്കുന്നിൽ സുരേഷ് എംപി, എം. എസ്. അരുൺകുമാർ എംഎൽ എ, താമരക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജി. വേണു, ചാരുംമൂട് ഇടവക പ്രതിനിധി ജസ്റ്റിൻ എന്നിവരും ആശംസകൾ അർപ്പിച്ചു.


Related Articles »