News - 2024

വടകരയില്‍ വാഹനാപകടം; യുവവൈദികന്‍ മരിച്ചു, 3 വൈദികര്‍ക്ക് പരിക്ക്

പ്രവാചകശബ്ദം 29-05-2023 - Monday

കോഴിക്കോട്: വടകരയ്ക്ക് അടുത്ത് ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തില്‍ യുവവൈദികന്‍ മരിച്ചു. തലശേരി അതിരൂപത വൈദികനായ ഫാ. മനോജ് ഒറ്റപ്പാക്കലാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാലരയോടെ ചോമ്പാല പൊലീസ് സ്റ്റേഷൻ പരിധിയിലെ മേലേ മുക്കാളിയിലായിരുന്നു അപകടം നടന്നത്. കാറില്‍ ഉണ്ടായിരിന്ന സഹയാത്രികരായിരിന്ന ഫാ. ജോർജ്ജ് കരോട്ട്, ഫാ. പോൾ മുണ്ടോളിക്കൽ, ഫാ. ജോസ് പണ്ടാരപറമ്പിൽ എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഫാ. മനോജ് ഒറ്റപ്പാക്കലും സഹപ്രവർത്തകരും സഞ്ചരിച്ച കാർ ദേശീയപാതയോരത്ത് നിർത്തിയിട്ട ടാങ്കര്‍ ലോറിയിൽ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തലശ്ശേരിയിലേക്കുള്ള യാത്രാമധ്യേയാണ് അപകടം. മൃതദേഹം ഇപ്പോൾ വടകര പാർക്കോ ഹോസ്പ്പിറ്റലിലാണ്. മൃതസംസ്കാര വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് തലശ്ശേരി അതിരൂപത അറിയിച്ചു.

മരണപ്പെട്ട ഫാ. മനോജ് ഏറെ ശ്രദ്ധേയനായ ചിത്രകാരന്‍ കൂടിയായിരിന്നു. കര്‍ഷകന്റെ വേദനകളും ദുരിതങ്ങളും പ്രമേയമാക്കി മണ്ണിന്റെ വിവിധ നിറങ്ങള്‍ക്കൊണ്ട് അദ്ദേഹം വരച്ച നിരവധി ചിത്രങ്ങള്‍ ശ്രദ്ധ നേടിയിരിന്നു.

More Archives >>

Page 1 of 848