News - 2025

നാലായിരത്തോളം ഭാഷകളെ സംരക്ഷിക്കാൻ സക്കര്‍ബര്‍ഗിന്റെ 'മെറ്റ' ആശ്രയിക്കുന്നത് ബൈബിൾ തർജ്ജമയെ

പ്രവാചകശബ്ദം 14-06-2023 - Wednesday

നാലായിരത്തോളം ഭാഷകളെ സംരക്ഷിക്കാൻ വേണ്ടി ബൈബിൾ തർജ്ജമകളുടെ സഹായം തേടി സാമൂഹ്യ മാധ്യമങ്ങളായ ഫേസ്ബുക്കിന്റെയും, ഇൻസ്റ്റഗ്രാമിന്റെയും മാതൃ കമ്പനിയായ മെറ്റ. മാസിവിലി മൾട്ടിലിങ്വൽ സ്പീച്ച് എന്ന പേരിട്ടിരിക്കുന്ന പദ്ധതിക്ക് വേണ്ടിയാണ് മെറ്റയുടെ ആർട്ടിഫിഷൽ ഇന്റലിജൻസ് ടീം ബൈബിൾ തർജ്ജമകൾ ഉപയോഗിക്കുന്നത്. ഏകദേശം നൂറോളം ഭാഷകളുടെ ഡേറ്റാ സെറ്റ് മാത്രമേ ഇതിനുമുമ്പ് ഉപയോഗിക്കാൻ സാധിച്ചിരുന്നുള്ളൂ. എന്നാൽ പുതിയ നിയമ ബൈബിൾ തർജ്ജമകളുടെ സഹായത്തോടെ ആയിരത്തിയൊരുനൂറോളം ഭാഷകളുടെ ഒരു ഡേറ്റാ സെറ്റ് നിർമ്മിക്കാൻ മെറ്റക്ക് സാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ബൈബിൾ ഡോട്ട് കോം, ഗോ ടു ഡോട്ട് ബൈബിൾ തുടങ്ങിയ വെബ്സൈറ്റുകളിൽ നിന്നാണ് തർജ്ജമകളും, ഓഡിയോ റെക്കോർഡിംഗുകളും കമ്പനിക്ക് ലഭിച്ചത്. മിഷ്യൻ ലേണിംഗിന് വേണ്ടി ബൈബിൾ തർജ്ജമകൾ ഉപയോഗിക്കുന്നതിൽ ക്രൈസ്തവിശ്വാസികൾക്ക് എതിർപ്പ് കാണില്ലായെന്ന് കമ്പനിക്ക് വിദഗ്ദോപദേശം ലഭിച്ചിരിന്നു. എന്നാൽ ഖുർആൻ പോലെയുള്ള ഗ്രന്ഥങ്ങൾ, തർജ്ജമ ഇങ്ങനെ ഒരു ആവശ്യത്തിന് വേണ്ടി ഉപയോഗിക്കാൻ പരിമിതി നിലനിൽക്കുന്നുണ്ട്. 2020 ജൂണിൽ, ക്രിസ്ത്യൻ മെഡിറ്റേഷൻ ആപ്ലിക്കേഷനായ സോൾടൈമിന്റെ നിർമ്മാതാക്കൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വോയ്‌സ് ഉപയോഗിച്ച് പൂർണ്ണമായും വായിച്ച ബൈബിളിന്റെ ലോകത്തിലെ ആദ്യത്തെ ഓഡിയോ പതിപ്പ് പുറത്തിറക്കിയിരിന്നു.

More Archives >>

Page 1 of 853