News - 2024

സ്പെയിനില്‍ വൈദികന് കുത്തേറ്റ അതേ ദേവാലയത്തിനു നേരെ വീണ്ടും ആക്രമണം

പ്രവാചകശബ്ദം 17-06-2023 - Saturday

മാഡ്രിഡ്: സ്പെയിനിലെ അല്‍ക്കോര്‍ക്കോണ്‍ പട്ടണത്തില്‍ മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കത്തോലിക്ക വൈദികന് കുത്തേറ്റ സെന്റ്‌ ജോസ്മരിയ എസ്ക്രീവ ഇടവക ദേവാലയത്തിനെതിരെ ആക്രമണം. ജൂണ്‍ 15 അര്‍ദ്ധരാത്രിയില്‍ നടന്ന ആക്രമണത്തില്‍ ദേവാലയം അലംകോലമാക്കി അക്രമികള്‍ കവര്‍ച്ച നടത്തി. സക്രാരിക്കും, വിശുദ്ധ വസ്തുക്കള്‍ക്കും യാതൊരു കുഴപ്പവും സംഭവിച്ചിട്ടില്ലായെന്നാണ് പുറത്തുവരുന്ന വിവരം. ദേവാലയം അലംകോലമാക്കിയവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും, താന്‍ അവരോടു ക്ഷമിക്കുകയാണെന്നും ഇടവക വികാരിയായ ഫാ. കോണ്‍ട്രേരാസ് പറഞ്ഞു. പോലീസ് സംഭവത്തേക്കുറിച്ച് അന്വേഷിച്ച് വരികയാണ്. ഇതേ വൈദികനാണ് മൂന്നു വര്‍ഷം മുന്‍പ് 2020 സെപ്റ്റംബര്‍ 24നു കുത്തേറ്റത്.

സ്പെയിനിലെ കത്തോലിക്കാ ദേവാലയങ്ങള്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ സമീപകാലത്തായി കൂടിവരികയാണ്. ഇക്കഴിഞ്ഞ ജനുവരി 25-ന് ക്രിസ്തീയ വിശ്വാസം നിഷേധാത്മകമാണെന്നും, അത് ഇല്ലാതാക്കപ്പെടേണ്ടതാണെന്നും സ്പെയിനിലെ അല്‍ജെസിറാസ് പട്ടണത്തിലെ സാന്‍ ഇസിദ്രോ, ന്യൂ എസ്ത്രാ സെനോര ദെ പാല്‍മ ദേവാലയങ്ങളില്‍ കത്തിയുമായി ഒരു ഇസ്ലാമിക തീവ്രവാദി ആക്രമണം നടത്തിയപ്പോള്‍ പറഞ്ഞിരിന്നു. ആക്രമണത്തില്‍ ഒരു ദേവാലയ ശുശ്രൂഷി കൊല്ലപ്പെടുകയും വൈദികന്‍ ഉള്‍പ്പെടെ 4 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.


Related Articles »