India - 2025

കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ബാംഗ്ലൂര്‍ ആർച്ച് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

പ്രവാചകശബ്ദം 20-06-2023 - Tuesday

ബംഗളൂരു: ബാംഗ്ലൂര്‍ ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോയുമായി കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച പുലികേശിനഗർ നിയമസഭാ മണ്ഡലത്തിലെ ബെൻസൻ ടൗണിലെ ആർച്ച് ബിഷപ്പ് ഹൗസിൽവെച്ചായിരിന്നു കൂടിക്കാഴ്ച. കർണാടക ഊർജ മന്ത്രി കെ.ജെ ജോർജ്, മുഖ്യമന്ത്രിയൂടെ പൊളിറ്റിക്കൽ സെക്രട്ടറിമാരായ ജനാബ് നസീർ അഹമ്മദ്, കെ.ഗോവിന്ദരാജ്, എംഎൽഎ ജനാബ് റിസ്വാൻ അർഷാദ് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

മുൻ ബി.ജെ.പി സർക്കാർ കൊണ്ടുവന്ന മതപരിവർത്തന നിരോധന നിയമത്തിലെ വിവാദ ഭേദഗതികൾ അടിയന്തരമായി റദ്ദാക്കിയതിന് മുഖ്യമന്ത്രിയെയും സർക്കാരിനെയും ആർച്ച് ബിഷപ്പ് നന്ദി അറിയിച്ചു. ബി.ജെ.പി സർക്കാർ നടപ്പാക്കിയ ഭേദഗതികള്‍ക്കെതിരെ ക്രിസ്ത്യൻ സമുദായത്തിലെ എല്ലാ വിഭാഗങ്ങളിൽ നിന്നും ശക്തമായ എതിർപ്പ് ഉണ്ടായിരിന്നതായി ആർച്ച് ബിഷപ്പ് ഊന്നിപ്പറഞ്ഞു. ആർച്ച് ബിഷപ്പ് മുഖ്യമന്ത്രിക്ക് ബൈബിള്‍ സമ്മാനിച്ചു.


Related Articles »