News

“യുവജന സംഗമത്തിന് ഞാന്‍ തയാര്‍”: മലയാള പരിഭാഷയോട് കൂടിയ പാപ്പയുടെ വീഡിയോ പങ്കുവെച്ച് വത്തിക്കാന്‍

പ്രവാചകശബ്ദം 23-06-2023 - Friday

വത്തിക്കാന്‍ സിറ്റി: പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിൽ ആഗസ്റ്റില്‍ നടക്കാനിരിക്കുന്ന യുവജന സംഗമത്തോട് അനുബന്ധിച്ച് മലയാള പരിഭാഷയോട് കൂടിയ ഫ്രാന്‍സിസ് പാപ്പയുടെ വീഡിയോ പങ്കുവെച്ച് വത്തിക്കാന്‍ ന്യൂസ്. വത്തിക്കാന്‍ ന്യൂസിന്റെ ഇംഗ്ലീഷിലുള്ള ഔദ്യോഗിക യൂട്യൂബ് ചാനലിലാണ് "നിങ്ങളുടെ കൂടെ ഞാനുണ്ടാകും'' എന്ന തലക്കെട്ടോട് കൂടി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ലിസ്ബണിലെ കൂടിക്കാഴ്ചയ്ക്ക് നോമ്പുകാലം പോലെ ഇനി 40 ദിവസങ്ങളാണ് നമ്മുക്കവശേഷിച്ചിട്ടുള്ളതെന്ന് ഓർമ്മപ്പെടുത്തിയ പാപ്പ, താൻ തയ്യാറായിക്കഴിഞ്ഞുവെന്നും വെളിപ്പെടുത്തി. ലോക യുവജന സംഗമത്തിന്റെ ലോഗോ പതിപ്പിച്ച ബാഗ് എടുത്തുയര്‍ത്തിക്കൊണ്ടായിരിന്നു പാപ്പയുടെ വാക്കുകള്‍. എല്ലാം എടുത്തുവെച്ച് പോകാനുള്ള സമയം ആഗ്രഹിച്ച് കാത്തിരിപ്പാണെന്നും, അസുഖം മൂലം തനിക്ക് പോകാൻ കഴിയില്ലെന്ന് ചിലർ വിചാരിച്ചിട്ടുണ്ടെന്നും പാപ്പ പങ്കുവച്ചു.

എന്നാൽ തന്നോടു പൊയ്ക്കൊള്ളാൻ ഡോക്ടർ പറഞ്ഞു. അതിനാൽ, ‘നിങ്ങളുടെ കൂടെ ഞാനുണ്ടാകും.’ മുന്നോട്ട്! യുവാക്കളെ! ജീവിതത്തെ ആശയങ്ങളാക്കി ചുരുക്കുന്നവർക്ക് പ്രാധാന്യം കൊടുക്കരുതെന്നും ദരിദ്രർക്ക് ജീവിതത്തിന്റെ സന്തോഷവും കൂടിക്കാഴ്ചയുടെ സന്തോഷവും നഷ്ടപ്പെട്ടുവെന്നും അവർക്കു വേണ്ടി പ്രാർത്ഥിക്കണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.

യുവജനങ്ങൾ, ജീവന്റെ മൂന്നു ഭാഷകളുമായി, നിറജീവനുള്ളവരാണ്. അവ ശിരസ്സിന്റെയും, ഹൃദയത്തിന്റെയും, കരങ്ങളുടെ ഭാഷയാണ്. ശിരസ്സിന്റെ ഭാഷ ശരിയായി ചിന്തിക്കാനും, എന്താണ് നമ്മളെ സ്പർശിച്ചതെന്നും, എന്താണ് നമ്മൾ ചെയ്യുന്നതെന്നും മനസ്സിലാക്കാനും ഹൃദയത്തിന്റെ ഭാഷ നമ്മൾ ചിന്തിക്കുന്നതും ചെയ്യുന്നതും വളരെ ആഴത്തിൻ അനുഭവിക്കാനും, കരങ്ങളുടെ ഭാഷ നമ്മെ സ്പർശിച്ചതും ചിന്തിപ്പിച്ചതും ഫലപ്രദമായി ചെയ്യാനുമാണെന്ന് ഉദ്ബോധിപ്പിച്ചു.

ധൈര്യപൂർവ്വം മുന്നോട്ടു പോകാമെന്നും നമുക്ക് ലിസ്ബണിൽ കാണാമെന്നും ആശംസിച്ചുക്കൊണ്ടാണ് പാപ്പ തന്റെ സന്ദേശം ഉപസംഹരിച്ചത്. ശസ്ത്രക്രിയയെ തുടര്‍ന്നു ഒരാഴ്ചയിലധികം ആശുപത്രിയില്‍ കഴിഞ്ഞ പാപ്പയുടെ ലിസ്ബണ്‍ സന്ദര്‍ശനം സംബന്ധിച്ചു അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെയാണ് പാപ്പയുടെ വീഡിയോ പുറത്തുവിട്ടതെന്നത് ശ്രദ്ധേയമാണ്.

Tag: pope-to-youth-i-will-be-with-you, WYD2023, Malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 855