India - 2024

സെന്റ് തോമസ് ദിനമായ ജൂലൈ മൂന്നിലെ പൊതു അവധി പുനഃസ്ഥാപിക്കണമെന്ന് ആക്സിന്റെ നേതൃയോഗം

പ്രവാചകശബ്ദം 30-06-2023 - Friday

തിരുവനന്തപുരം: ക്രൈസ്തവ വിശ്വാസികളിൽ വലിയൊരു വിഭാഗം ഏറെ പാവനമായി ആചരിച്ചുപോരുന്ന സെന്റ് തോമസ് ദിനമായ ജൂലൈ മൂന്നിലെ പൊതു അവധി പുനഃസ്ഥാപിക്കണമെന്ന് ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്സിന്റെ നേതൃ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. 1956 മുതൽ 1996 വരെ ജൂലൈ മൂന്ന് കേരളത്തിൽ പൊതു അവധിയായിരുന്നു. 1996 ൽ മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണിയുടെ സർക്കാരാണ് ഈ അവധി പിൻവലിച്ചത്. പിന്നീടു മാറിമാറി വന്ന സർക്കാരുകളുടെ മുന്നിൽ ഈ ആവശ്യം ഉന്നയിച്ചെങ്കിലും ഇതുവരെയും ഇതു പരിഗണിച്ചിട്ടില്ല. വിവിധ ക്രിസ്ത്യൻ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ജൂലൈ മുന്നിന് അവധി നൽകിയിരിക്കുകയാണ്. എന്നാൽ ഈ ദിവസം ചില സർവകലാശാല പരീക്ഷകൾ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത് ഏറെ പ്രതിഷേധാർഹമാണെന്നും ആക്സിന്റെ നേതൃ യോഗം പ്രസ്താവിച്ചു.

ആക്സസ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. കേരള കൗൺസിൽ ഓഫ് ദ ചർച്ചസ് പ്രസിഡന്റ് ബിഷപ്പ് ഡോ. ഉമ്മൻ ജോർജ് യോഗം ഉദ്ഘാടനം ചെയ്തു. ഡോ.ബാബു സെബാസ്റ്റ്യൻ, ബേബി മാത്യു സോമതീരം, പി.ജെ. ആന്റണി, അഡ്വ. പ്രകാശ് തോമസ്, അഡ്വ. അമ്പിളി ജേക്കബ്, പ്രഫ. ഷേർളി സ്റ്റുവർട്ട്, ഡോ.റോയി അലക്സാണ്ട ർ, സാജൻ വേളൂർ, ഷെവ. കോശി എം. ജോർജ്, നെബു ജേക്കബ് വർക്കി, റ വ.കാൽവിൻ ക്രിസ്റ്റോ, ഫാ. ജേക്കബ് കല്ലുവിള, കുരുവിള മാത്യൂസ് തുടങ്ങിയവർ പ്രസംഗിച്ചു.


Related Articles »