India - 2024

മരിയൻ തീർത്ഥാടന കേന്ദ്രമായ ളാലം പള്ളിയിൽ ബൈബിള്‍ കൺവെൻഷൻ നാളെ മുതല്‍

25-08-2023 - Friday

പാലാ: പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ ളാലം പഴയ പള്ളിയിൽ എട്ടു നോമ്പാചരണവും പരിശുദ്ധ കന്യാമറിയത്തിന്റെ ജനനത്തിരുനാളും 412-ാമ ത് കല്ലിട്ട തിരുനാളും 30 മുതൽ സെപ്റ്റംബർ എട്ടു വരെ ആഘോഷിക്കും. തിരുനാളിനു മുന്നോടിയായി നാളെ മുതൽ 29 വരെ മരിയൻ കൺവെൻഷൻ നടത്തും. കൺവൻഷൻ ദിവസങ്ങളിൽ വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന. തുടർന്ന് ഒൻപതു വരെ കുടുംബ നവീകരണ ധ്യാനം. രൂപത വികാരി ജനറാൾ മോൺ ജോസഫ് മലേപ്പറമ്പിൽ വിശുദ്ധ കുർബാന അർപ്പിച്ച് കൺവൻഷൻ ഉദ്ഘാടനം ചെയ്യും.

വയനാട് അനുഗ്രഹ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. മാത്യു വയലാമണ്ണിൽ സിഎസ്ടി ധ്യാനം നയിക്കും. 27ന് ഷംഷാബാദ് രൂപത സഹായ മെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. 30 ന് വൈകുന്നേരം 4.15ന് ഗ്രേറ്റ് ബ്രിട്ടൺ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ തിരുനാളിന് കൊടിയേറ്റും. 30 മുതൽ എല്ലാ ദിവസവും പുലർച്ചെ 4.30 ന് ദിവ്യകാരുണ്യ ആരാധന, ജപമാല തുടർന്ന് 5.30, 7.00, 9.30, വൈകുന്നേരം 4.30, ഏഴ് എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കും.


Related Articles »