India - 2025

തീർത്ഥാടന ദേവാലയത്തിലെ ഗ്രോട്ടോയ്ക്കും തിരുസ്വരൂപത്തിനും സാമൂഹികവിരുദ്ധർ തീയിട്ടു

പ്രവാചകശബ്ദം 31-08-2023 - Thursday

കണ്ണൂര്‍: ഇരിട്ടി-പേരാവൂർ റോഡിൽ ഉളിപ്പടിയിൽ സ്ഥിതി ചെയ്യുന്ന ഉളിപ്പടിയിലെ വിശുദ്ധ യൂദാശ്ലീഹായുടെ തീർത്ഥാടന ദേവാലയത്തിലെ ഗ്രോട്ടോ യ്ക്കും തിരുസ്വരൂപത്തിനും സാമൂഹികവിരുദ്ധർ തീയിട്ടു. തിരുസ്വരൂപവും ഗ്രോട്ടോയും കോൺക്രീറ്റ് നിർമിതമായതിനാൽ കരിഞ്ഞനിലയിലാണ്. തലശേരി അതിരൂപതയ്ക്കു കീഴിലുള്ളതാണ് തീർത്ഥാടന ദേവാലയം. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം.

ഇതുവഴി കടന്നുപോയ പച്ചക്കറി വാഹനത്തിന്റെ ഡ്രൈവർ സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ വാഹനം നിർത്തി തീയണച്ചശേഷം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ മുഴക്കുന്ന് പോലീസ്, തീയിടാൻ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന പെട്രോൾ കൊണ്ടുവന്ന കുപ്പി സ്ഥലത്തു നിന്ന് കണ്ടെത്തി. എടത്തൊട്ടി സെന്റ് വിൻസെന്റ് ഇടവകയുടെ കീഴിലുള്ളതാണ് 25 വർഷത്തിലധികം പഴക്കമുള്ള ഗ്രോട്ടോ.

പള്ളി വികാരി ഫാ. രാജു ചൂരക്കലിന്റെ പരാതിയിൽ മുഴക്കുന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പേരാവൂർ ഡിവൈ.എസ്.പി. എ.വി. ജോൺ മുഴക്കുന്ന്, ഇൻസ്പെക്ടർ സന്തോഷ് കുമാർ എന്നിവർ പരിശോധന നടത്തി. തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, ഡോ. വി. ശിവദാസൻ എം.പി., സണ്ണി ജോസഫ് എം.എൽ.എ., ജില്ലാ പഞ്ചായത്ത് വൈസ് പ്രിസിഡന്റ് ബിനോയ് കുര്യൻ, സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ അംഗം പി. റോസ, ഡി.സി.സി. പ്രിസിഡന്റ് മാർട്ടിൻ ജോർജ്, ഫാ. ജേക്കബ് വെണ്ണായിപള്ളിൽ, പേരാവൂർ സെന്റ് ജോസഫ് പള്ളിവികാരി ഫാ. ഡോ. തോമസ് കൊച്ചുകാരോട്ട് എന്നിവർ ദേവാലയം സന്ദർശിച്ചു


Related Articles »