India - 2024

മാർ ഈവാനിയോസ് തീർത്ഥാടന പദയാത്രകൾക്ക് തുടക്കമാകുന്നു

പ്രവാചകശബ്ദം 06-07-2024 - Saturday

തിരുവനന്തപുരം: ധന്യൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ എഴുപത്തിയൊന്നാം ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് വിവിധ സ്ഥലങ്ങളിൽനിന്ന് ആരംഭിക്കുന്ന തീർത്ഥാടനപദയാത്രകൾക്ക് തുടക്കമാകുന്നു. റാന്നി പെരുന്നാട്ടിൽ നിന്ന് ആരംഭിക്കുന്ന പ്രധാനപദയാത്ര പത്തിന് രാവിലെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും.

പദയാത്രയ്ക്ക് മലങ്കര കാത്തലിക്ക് യൂത്ത് മൂവ്മെൻ്റ് (എംസിവൈഎം) സഭാ തല സമിതിയും തിരുവനന്തപുരം മേജർ അതിഭദ്രാസനം, പത്തനംതിട്ട ഭദ്രാ സന സമിതികൾ സംയുക്തമായി നേതൃത്വം നൽകും. വൈകുന്നേരം പത്തനംതിട്ട സെൻ്റ് പീറ്റേഴ്‌സ് കത്തീഡ്രലിൽ എത്തിച്ചേരും. തുടർന്ന് ഓമല്ലൂരിൽ സമാപിക്കുന്ന പദയാത്ര തുടർന്നുള്ള ദിവസങ്ങളിൽ അടൂർ, കൊട്ടാരക്കര, ആയൂർ, പിരപ്പൻകോട് വഴി തിരുവനന്തപുരത്ത് എത്തിച്ചേരും.

മാർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ ജന്മഗൃഹമായ മാവേലിക്കര പുതിയകാവിൽ നിന്ന് ഒൻപതിന് രാവിലെ ആരംഭിക്കുന്ന പദയാത്ര മാവേലി ക്കര ഭദ്രാസനാധ്യക്ഷൻ ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്യും. തിരുവല്ല സെന്റ് ജോൺസ് കത്തീഡ്രലിൽ നിന്ന് ആരംഭിക്കുന്ന പദയാത്ര ഒമ്പതിന് രാവിലെ ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ് ഉദ്ഘാടനം ചെയ്യും. നാളെ മുവാറ്റുപുഴയിൽനിന്ന് ബിഷപ്പ് യൂഹാനോൻ മാർ തിയഡോഷ്യസ് ഉദ്ഘാടനം ചെയ്യുന്ന പദയാത്ര കോട്ടയം, ചങ്ങനാശേരി വഴി തിരുവല്ലയി ൽ എത്തിച്ചേരും. ഈ പദയാത്രകൾ 11ന് വൈകുന്നേരം അടൂരിൽ പ്രധാന പദ യാത്രയോട് ചേരും.

13ന് മാർത്താണ്ഡത്തുനിന്ന് ആരംഭിക്കുന്ന പദയാത്ര ബിഷപ് ഡോ.വിൻസെന്റ് മാർ പൗലോസും, പാറശാലയിൽനിന്ന് ആരംഭിക്കുന്ന പദയാത്ര ബിഷപ് തോമസ് മാർ യൗസേബിയോസും ഉദ്ഘാടനം ചെയ്യും. കേരളത്തിന് പുറത്ത് പുത്തൂർ, പുന, ഒറീസ, ഡൽഹി, ഹൈദരാബാദ് തുടങ്ങി യ സ്ഥലങ്ങളിൽനിന്ന് എത്തിച്ചേരുന്ന തീർഥാടകർ 14ന് രാവിലെ പിരപ്പൻ കോട്‌നിന്ന് പ്രധാന പദയാത്രയോട് ചേരും. 14ന് വൈകുന്നേരം അഞ്ചിന് എ ല്ലാ പദയാത്രകളും പട്ടം സെൻ്റ് മേരീസ് കത്തീഡ്രലിലെ കബറിടത്തിൽ എത്തിച്ചേരും.


Related Articles »