India - 2024

യുദ്ധം അവസാനിക്കാന്‍ കേരള ലത്തീൻ മെത്രാൻ സമിതിയുടെ ആഭിമുഖ്യത്തിലും പ്രാർത്ഥന

പ്രവാചകശബ്ദം 18-10-2023 - Wednesday

കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധം അവസാനിക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമായി കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ ആഭിമുഖ്യത്തിൽ പ്രാർത്ഥനായജ്ഞം നടത്തി. ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ത്ഥനാഹ്വാനത്തിന്റെ പശ്ചാത്തലത്തിലാണ് എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലില്‍ പ്രാർത്ഥന നടത്തിയത്.

വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, തിരുവനന്തപുരം ആർച്ച് ബിഷപ്പ് ഡോ. തോമസ് നെറ്റോ, വിജയപുരം ബിഷപ്പ് ഡോ. സെബാ സ്റ്റ്യൻ തെക്കത്തേച്ചേരിൽ, കൊല്ലം ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി, ആലപ്പുഴ ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ, പുനലൂർ ബിഷപ്പ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയിൽ, കോഴിക്കോട് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ, തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായമെത്രാൻ ഡോ. ക്രിസ്തുദാസ് എന്നിവർ നേതൃത്വം നൽകി. വൈദികരും വിശ്വാസികളും പങ്കെടുത്തു.


Related Articles »