India - 2024

വിശുദ്ധ നാട്ടിൽ സമാധാനം പുനഃസ്ഥാപിക്കാന്‍ പ്രാർത്ഥനാദിനമായി ആചരിക്കണമെന്ന് ആർച്ച് ബിഷപ്പ് തോമസ് നെറ്റോ

പ്രവാചകശബ്ദം 22-10-2023 - Sunday

തിരുവനന്തപുരം: ഇസ്രായേൽ-ഹമാസ് പോരാട്ടം അതിരൂക്ഷമായി തുടരുന്ന വിശുദ്ധ നാട്ടിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ദൈവകൃപയ്ക്കുവേണ്ടി പ്രാർത്ഥിക്കാൻ ഈ മാസം 27ന് പ്രാർത്ഥനദിനമായി ആചരിക്കണമെന്നു തിരുവനന്തപുരം ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ ലത്തീൻ അതിരൂപതാംഗങ്ങളെ ആഹ്വാനം ചെയ്തു. ഒക്ടോബർ 27 വെള്ളിയാഴ്ച ഉപവാസ പ്രാർത്ഥനയുടെയും പ്രായശ്ചിത്തത്തിന്റെയും ദിനമായി ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ചിരിന്നു.

അന്നേ ദിവസം ഉപവാസം, പരിഹാരപ്രവൃത്തികൾ എന്നിവയ്ക്കു പുറമേ ദിവ്യകാരുണ്യാരാധന, ജപമാല തുടങ്ങി പ്രത്യേക പ്രാർത്ഥനാശുശ്രൂഷകളും അതിരൂപതയിലെ എല്ലാ ഇടവക ദേവാലയങ്ങളിലും സന്യാസ ഭവനങ്ങളിലും നടത്തണമെന്നും ആർച്ച് ബിഷപ്പ് നിർദേശിച്ചു. വിശുദ്ധ ഭൂമിയിലെ രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കുന്നതിനായി ലോകമെങ്ങുമുള്ള കത്തോലിക്ക വിശ്വാസികൾ 27നു പ്രാർത്ഥനാദിനമായി ആചരിക്കണമെന്ന ഫ്രാൻസീസ് മാർപാപ്പയുടെ ആഹ്വാനത്തെ തുടർന്നാണ് അതിരൂപതയിൽ ഈ നിർദേശം നൽകിയതെന്ന് അതിരൂപതാ വക്താവ് മോൺ. സി. ജോസഫ് പറഞ്ഞു


Related Articles »