India - 2025

കെസിബിസി അഖണ്ഡ ബൈബിൾ പാരായണം ആരംഭിച്ചു

പ്രവാചകശബ്ദം 05-12-2023 - Tuesday

കൊച്ചി: കെസിബിസി ബൈബിൾ കമ്മീഷൻ്റെ നേതൃത്വത്തിൽ അഖണ്ഡ ബൈബിൾ പാരായണം ഇരിങ്ങാലക്കുടയിലെ തേശേരി പള്ളിയിൽ തുടങ്ങി. രാത്രിയും പകലും തുടർച്ചയായി 110 മണിക്കൂറാണ് ബൈബിൾ പാരായണം. മൂന്നിന് വൈകുന്നേരം ഏഴിന് ആരംഭിച്ച അഖണ്ഡ ബൈബിൾ പാരായണം എട്ടിനു രാവിലെ ഏഴിന് അവസാനിക്കും.

കെസിബിസി വൈസ് ചെയർമാൻ ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ കെസിബിസി ബൈബിൾ കമ്മീഷൻ സെക്രട്ടറി റവ. ഡോ. ജോജു കോക്കാട്ട്, ഫാ. ഡിബിൻ ഐനിക്കൽ, ഫാ. സീമോൻ കാഞ്ഞുതറ തുടങ്ങിയവർ പങ്കെടുത്തു.


Related Articles »