News - 2025
മേജര്‍ ആര്‍ച്ച് ബിഷപ്പായി സ്ഥാനാരോഹണം ചെയ്യപ്പെട്ട മാർ റാഫേൽ തട്ടിലിനു ആശംസകളുമായി മെത്രാന്മാര്‍
പ്രവാചകശബ്ദം 12-01-2024 - Friday
കൊച്ചി: സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പായി സ്ഥാനാരോഹണം ചെയ്യപ്പെട്ട മാർ റാഫേൽ തട്ടിലിനു പ്രാര്‍ത്ഥനകളും ആശംസകളും അറിയിച്ച് വിവിധ മെത്രാന്‍മാര്‍. സ്വതസിദ്ധമായ പുഞ്ചിരിയിലൂടെയും ഹൃദയവിശാലതയിലൂടെയും പുതിയ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിനു സീറോമലബാർ സഭയെ ധീരമായി നയിക്കാനാകുമെന്നു കെസിബിസി പ്രസിഡൻ്റും സീറോ മലങ്കര കത്തോലിക്കാസഭാ മേജർ ആർച്ച്ബിഷപ്പുമായ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു.
സീറോമലബാർ സഭയുടെ തനിമയും പൈതൃകവും വലിയ സാധ്യതകളും എ ല്ലാവരെയും ചേർത്തുനിർത്തുന്ന സഭാധ്യക്ഷൻ്റെ ശുശ്രൂഷയിൽ ഭദ്രമായിരിക്കും. സാർവത്രികസഭയ്ക്കു കൂടുതൽ മിഷണറിമാരെ നൽകിയ സഭയാണി ത്. സഭയുടെ പ്രേഷിത ശുശ്രൂഷകൾക്കു പുതിയ നേതൃത്വം കൂടുതൽ ഉണർവാകും. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി സഭയെ പ്രത്യാശയോടെ നയിച്ചു. അദ്ദേ ഹത്തിന്റെ ശുശ്രൂഷയുടെ സാക്ഷ്യം പ്രചോദനമാണ്. സഭയ്ക്ക് കൂടുതൽ ശ ക്തമായ സാക്ഷ്യം നൽകാൻ ഇനിയും സാധിക്കുമെന്നും മാർ ക്ലീമിസ് അനു മോദന പ്രസംഗത്തിൽ പറഞ്ഞു.
ആരെയും വേദനിപ്പിക്കാതെ, എല്ലാവരോടും സൗഹാർദപൂർവം ഇടപെടുന്ന മാർ റാഫേൽ തട്ടിലിൻ്റെ പോസിറ്റീവ് സമീപനരീതികൾ സീറോ മലബാർ സഭയുടെ നേതൃശുശ്രൂഷയിൽ കരുത്താകുമെന്ന് കണ്ണൂർ ബിഷപ് ഡോ. അലക്‌സ് വടക്കുംതല പറഞ്ഞു. ദൈവം ഏൽപ്പിച്ച ദൗത്യമാണിത്. കുരിശുകളിലൂടെ വിജയം നേടിയ ക്രിസ്ത സഭാധ്യക്ഷനെയും സഭയെയും വഴിനടത്തും. പ്രക്ഷുബ്‌ധമായ കാലത്ത് സഭയെ ശക്തമായി നയിച്ച മാർ ആലഞ്ചേരിയോടു സഭാംഗങ്ങൾ എക്കാലവും കൃതജ്ഞയുള്ളവരാണെന്നും ബിഷപ്പ് ഡോ. വടക്കുംതല പറഞ്ഞു.
മേജർ ആർച്ച്ബിഷപ്പിനൊപ്പം സഭായൊന്നാകെ ചേർന്നു നിൽക്കുമെന്നു ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രസിഡന്റും തൃശൂർ ആർച്ച് ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. സഭയുടെ കൂട്ടായ്മയിൽ ചേർന്നു നിൽക്കുമ്പോഴാണു വളർച്ചയുണ്ടാവുക. സഭയുടെ അടിസ്ഥാനവും അടിത്തറയുമായ ക്രിസ്‌തുവിനോടും സഭയോടും ചേർന്നു നിൽക്കാനാവണം. മാർ റാഫേൽ തട്ടിലിൻ്റെ മനോഹരമായ പുഞ്ചിരിയും പ്രസംഗപാടവവും സംഘാടന മികവും പുതിയ നേതൃ് ശുശ്രൂഷയിൽ ബലം പകരുമെന്നും മാർ താഴത്ത് പറഞ്ഞു.
ഇളകാത്ത വിശ്വാസത്തിൻ്റെ സനാതനമായ സാക്ഷ്യമാണു മാർ തട്ടില്‍ പിതാവെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. പലവിധ പ്രശ്‌നങ്ങൾ നേരിടുമ്പോഴും സഭ ഒരിക്കലും ദുർബലയാകുന്നില്ല. സഭയെ തകർക്കാൻ നാരകീയശക്തികൾക്കാകില്ല. മുറിവുണക്കുന്നവൻ എന്നർഥമുള്ള റാഫേൽ എന്ന പേരാണു സഭയുടെ പുതിയ മേജർ ആർച്ച്ബിഷപ്പിന്. സഭയുടെ മുറിവുകൾ ഉണക്കി പുതിയ ഉയരങ്ങളിലേക്കു നയിക്കാൻ അദ്ദേഹ ത്തിനാകും. ആശങ്കയും ഭയവും ആവശ്യമില്ല. സധൈര്യമുള്ള നേതൃശുശ്രൂഷയിൽ സഭാംഗങ്ങളെല്ലാവരും മേജർ ആർച്ച്ബിഷപ്പിനൊപ്പമുണ്ടാകും. ദൈവജനത്തെ സമൃദ്ധിയുടെ കാനാൻ ദേശത്തേക്കു നയിക്കാൻ അദ്ദേഹത്തി നാകും. തപോധന്യവും സഹനപൂർണവുമായ നേതൃത്വമായിരുന്നു മാർ ആലഞ്ചേരിയുടേതെന്നും മാർ പാംപ്ലാനി പറഞ്ഞു.