News - 2025

നവംബർ 10ന് ദുബായ് സെന്‍റ് മേരീസ് ദേവാലയത്തിൽ ലാറ്റിൻ ഡേ ആചരണം നടക്കും

പ്രവാചകശബ്ദം 23-10-2024 - Wednesday

ദുബായിലെ കേരള ലാറ്റിൻ കാത്തലിക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ നവംബർ 10ന് ലാറ്റിൻ ഡേ ആയി ആചരിക്കും. അന്നേ ദിവസം ദുബായ് സെന്‍റ് മേരീസ് കത്തോലിക്ക ദേവാലയത്തിൽ നടക്കുന്ന സമൂഹബലിയിൽ സതേൺ അറേബ്യയുടെ അപ്പസ്തോലിക വികാരി റവ. പൗലോ മാർട്ടിനെല്ലിയും തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ ഡോ. ആർ ക്രിസ്തുദാസും മുഖ്യ കാര്‍മ്മികത്വം വഹിക്കും. റവ.ഫാ. ലെന്നി, റവ.ഫാ. വര്‍ഗീസ് എന്നിവർ സഹകാര്‍മ്മികരായിരിക്കും.

ദിവ്യബലിക്കുശേഷം ദുബായ് സെന്‍റ് മേരിസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ പൊതുസമ്മേളനവും കലാപരിപാടികളും നടക്കും. പ്രശസ്ത ഇന്ത്യൻ സംഗീതജ്ജ്നായ ജെറി അമൽദേവിന്റെ നേതൃത്വത്തിൽ മ്യൂസിക്കൽ നെറ്റും ഉണ്ടായിരിക്കുന്നതാണ്. കെആർഎൽസിസി ദുബായ് പ്രസിഡന്‍റ് കെ മരിയദാസ്, ജനറൽ സെക്രട്ടറി ആന്റണി മുണ്ടക്കൽ, പ്രോഗ്രാം കൺവീനർ ബിജു ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി നടക്കുക.


Related Articles »