India - 2024

മോൺ. ഡോ. അംബ്രോസ് പുത്തൻവീട്ടിലിന്റെ മെത്രാഭിഷേകം 20ന്

പ്രവാചകശബ്ദം 17-01-2024 - Wednesday

തൃശൂർ: കോട്ടപ്പുറം രൂപത നിയുക്ത ബിഷപ്പ് മോൺ. ഡോ. അംബ്രോസ് പുത്തൻവീട്ടിലിന്റെ മെത്രാഭിഷേകത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജനറൽ കൺവീനർ മോൺ. ഡോ. ആൻ്റണി കുരിശിങ്കൽ പത്രസമ്മേളനത്തിൽ പറഞ്ഞു. 20ന് ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് കത്തീഡ്രലിനു മു മ്പിലൊരുക്കുന്ന വിശാലമായ പന്തലിലാണ് മെത്രാഭിഷേക കർമങ്ങൾ നടത്തുക. വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യകാർ മികനാകും. ആർച്ച് ബിഷപ്പ് എമരിറ്റസ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കലും കോട്ടപ്പുറം ബിഷപ്പ് എമരിറ്റസ് ഡോ. ജോസഫ് കാരിക്കേശേരിയും സഹകാർമികരായിരിക്കും.

കെആർഎൽസിബിസി പ്രസിഡൻറും കോഴിക്കോട് ബിഷപ്പുമാ യ ഡോ. വർഗീസ് ചക്കാലയ്ക്കൽ വചനപ്രഘോഷണം നടത്തും. ഭാരതത്തിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. ലെയോപോൾ ദോ ജിറേ ല്ലിയും മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലും അനുഗ്രഹ പ്രഭാഷണം നടത്തും. സീറോ മലബാർ, സീറോ മലങ്കര, ലത്തീൻ റീത്തുകളിലെ നിരവധി മെത്രാൻമാരും വൈദികരും സഹകാർമികരാകും. മെത്രാഭിഷേക ചടങ്ങുകൾക്കുശേഷം നടത്തുന്ന പൊതുസമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. കോട്ടപ്പുറം രൂപത അപ്പോസ്‌തലിക് അഡ്മ‌ിനിസ്ട്രേറ്റർ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല അധ്യക്ഷത വഹിക്കും.


Related Articles »