India - 2025

സിബിസിഐ സമ്മേളനത്തിൽ കന്ധമാല്‍ രക്തസാക്ഷികളെക്കുറിച്ച് ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു

പ്രവാചകശബ്ദം 06-02-2024 - Tuesday

ബംഗളൂരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ സമ്മേളനത്തിൽ കന്ധമാലിലെ രക്തസാക്ഷികളെക്കുറിച്ച് കന്ധമാൽ കാടുകളിൽ ക്രിസ്ത്യാനികൾക്കെതിരെ അരങ്ങേറിയ നിഷ്ഠൂര മതപീഡനത്തെ ലോകത്തിനുമുമ്പിൽ അവതരിപ്പിച്ച പ്രമുഖ മാധ്യമപ്രവർത്തകൻ ആന്റോ അക്കര തയാറാക്കിയ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. 35 രക്തസാക്ഷികളെ വിശുദ്ധരാക്കുന്നതിനുള്ള നടപടിക്രമങ്ങൾക്ക് വത്തിക്കാൻ അനുമതി നൽകിയ പശ്ചാത്തലത്തിലാണ് ഡോക്യുമെന്ററി തയാറാക്കിയതെന്ന് ആന്റോ അക്കര പറഞ്ഞു. 16 മിനിറ്റുള്ള ഡോക്യുമെൻ്ററിയിൽ കന്ധമാലിൽ അരങ്ങേറിയ അതിക്രൂരമായ ക്രൈസ്‌തവപീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളുണ്ട്.

കന്ധമാൽ ഇന്ന് ക്രൈസ്‌തവർക്ക് വിശുദ്ധ സ്ഥലമായി മാറിയിരിക്കുകയാണെന്ന് ആന്റോ അക്കര പറഞ്ഞു. 2008ലെ കലാപത്തിനുശേഷം 35 തവണ കന്ധമാല്‍ സന്ദർശിച്ചിട്ടുള്ള ആന്റോ ഇതുസംബന്ധിച്ച് ആറു ഡോക്യുമെന്ററികളും രണ്ട് ഗവേഷണ ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിബിസിഐ പ്രസിഡന്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്താണ് ആന്റോ അക്കരയെ സിബിസിഐ സമ്മേളനത്തിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ക്ഷണിച്ചത്.

⧪ കന്ധമാൽ കാടുകളിൽ ക്രിസ്ത്യാനികൾക്കെതിരെ അരങ്ങേറിയ നിഷ്ഠൂര മതപീഡനത്തെ ലോകത്തിനുമുമ്പിൽ അവതരിപ്പിച്ച ആന്റോ അക്കരയുടെ ‘Early Christians of 21st Century’ (ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദിമ ക്രിസ്ത്യാനികൾ') എന്ന ഗ്രന്ഥത്തിൽ നിന്നുള്ള വിവിധ ഭാഗങ്ങള്‍ പ്രവാചകശബ്ദത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്: അത് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »