India - 2024

ജീവസംരക്ഷണ യാത്ര പര്യടനം തുടരുന്നു

പ്രവാചകശബ്ദം 07-07-2024 - Sunday

മലപ്പുറം: കെസിബിസി പ്രോലൈഫ് സമിതിയുടെ മാർച്ച്‌ ഫോർ കേരള യാത്ര മലപ്പുറത്ത്‌ എത്തിച്ചേർന്നു. ജീവനും ജീവിതവും സംരക്ഷിക്കപെടണം എന്ന സന്ദേശവുമായി കാഞ്ഞങ്ങാടു നിന്നും ജൂലൈ രണ്ടിന് ആരംഭിച്ച ജീവൻ സംരക്ഷണ സന്ദേശ യാത്ര ജൂലൈ 18 ന് തിരുവനന്തപുരത്ത് സമാപിക്കും. ഭ്രൂണഹത്യ, ആത്മഹത്യ, കൊലപാതകം, ദയാവധം, ലഹരിവസ്തുക്കൾ അരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള യാത്രയ്ക്ക് ക്യാപ്റ്റൻ ജെയിംസ് ആഴ്ചങ്ങാടാൻ, ജനറൽ കോ ഓർഡിനേറ്റർ സാബു ജോസ് എന്നിവര്‍ ഉള്‍പ്പെടെയുള്ള സമിതി അംഗങ്ങളാണ് നേതൃത്വം നൽകുന്നത്. മജീഷ്യൻ ജോയ്‌സ് മുക്കുടം ജീവവിസ്മയം നൽകുന്ന മാജിക്ക് പരിപാടികളിലൂടെ സാമൂഹ്യതിന്മകൾക്ക് എതിരെ സന്ദേശം നൽകിയത് അനേകരെ ആകർഷിച്ചു. സാബു ജോസ്, ജെയിംസ് ആഴ്ചങ്ങാടാൻ, സിസ്റ്റർ മേരി ജോർജ്, മാർട്ടിൻ ന്യൂ നസ് എന്നിവർ പ്രസംഗിച്ചു. ഇന്നു പാലക്കാട് ജില്ലയിൽ മാർച്ച്‌ ഫോർ ലൈഫ് പര്യടനം നടത്തും.

More Archives >>

Page 1 of 592