India - 2024

ക്രൈസ്‌തവർക്കു നേരേയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നതിനെതിരെ 28ന് പ്രതിഷേധ പരിപാടി

19-11-2024 - Tuesday

ന്യൂഡൽഹി: ക്രൈസ്‌തവർക്കെതിരേയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നതിലും പാർലമെന്റിൽ ആംഗ്ലോ ഇന്ത്യൻ സംവരണം ഇല്ലാതാക്കിയതിനെതിരേയും ഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിക്കുന്നു. വിഷയത്തിലേക്ക് കേന്ദ്രസർക്കാരിന്റെ ശ്രദ്ധയെത്തിക്കാൻ 28ന് വൈകുന്നേരം ആറിന് ന്യൂഡൽഹി സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ നടക്കുന്ന പ്രതിഷേധപരിപാടിയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുക്കുമെന്ന് ഫെഡറേഷൻ ഓഫ് ആംഗ്ലോ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻ്റും മുൻ എംപിയുമായ ചാൾസ് ഡയസ് അറിയിച്ചു.

ആംഗ്ലോ ഇന്ത്യൻ സമൂഹം സംഘടിപ്പിക്കുന്ന പരിപാടിയിൽ ഫെഡറേഷൻ ഓഫ് കാത്തലിക് അസോസിയേഷൻ ഇൻ ഡൽഹി ആർച്ച് ഡയോസിസും (എഫ്‌സിഎഎഡി) വിവിധ ക്രൈസ്‌തവ സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് എ.സി. മൈക്കിൾ പറഞ്ഞു. ആംഗ്ലോ ഇന്ത്യൻ വെൽഫെയർ അസോസിയേഷൻ പ്രസിഡൻ്റ് ഗിൽബെർട്ട് ഫാരിയ, ആംഗ്ലോ ഇന്ത്യൻ ചാപ്ലെയിൻ നിക്കോളാസ് ഡയസ് തുടങ്ങിയവർ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കും.


Related Articles »