Purgatory to Heaven. - September 2024

ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക്‌ വേണ്ടിയുള്ള അനുതാപ സങ്കീര്‍ത്തനങ്ങള്‍

സ്വന്തം ലേഖകന്‍ 09-09-2022 - Friday

“നിങ്ങള്‍ വീഞ്ഞുകുടിച്ച് ഉന്‍മത്തരാകരുത്. അതില്‍ ദുരാസക്തിയുണ്ട്. മറിച്ച്, ആത്മാവിനാല്‍ പൂരിതരാകുവിന്‍. സങ്കീര്‍ത്തനങ്ങളാലും ഗാനങ്ങളാലും ആത്മീയ ഗീതങ്ങളാലും പരസ്പരം സംഭാഷണം ചെയ്യുവിന്‍. ഗാനാലാപങ്ങളാല്‍ പൂര്‍ണ ഹൃദയത്തോടെ കര്‍ത്താവിനെ പ്രകീര്‍ത്തിക്കുവിന്‍” (എഫേസോസ് 5:18-19).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: സെപ്റ്റംബര്‍ 9

ബ്രെന്റാനോ എന്ന മെത്രാന്‍ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക്‌ വേണ്ടി ദിവസവും ഏഴ് അനുതാപ സങ്കീര്‍ത്തനങ്ങള്‍ ചൊല്ലുന്ന പതിവുണ്ടായിരുന്നു. ഒരിക്കല്‍ സെമിത്തേരിയില്‍ ഒരു കല്ലറക്ക് സമീപം മുട്ടിന്‍മേല്‍ നിന്ന് പതിവ്‌ പോലെ അനുതാപ സങ്കീര്‍ത്തനങ്ങള്‍ ഉരുവിടുകയും ഓരോ സങ്കീര്‍ത്തനത്തിന്റേയും അവസാനം ‘നിത്യശാന്തിക്ക് വേണ്ടിയുള്ള’ പ്രാര്‍ത്ഥന അദ്ദേഹം ആവര്‍ത്തിക്കുകയുമായിരിന്നു. പെട്ടെന്ന് ഭൂമിക്കടിയില്‍ നിന്നും 'ആമേന്‍' എന്ന് ഏറ്റു ചൊല്ലുന്നതായി അദ്ദേഹം കേട്ടു”.

(റാഫേല്‍ ബഗാട്ട, പതിനാറാം നൂറ്റാണ്ടില്‍ തിരുസഭയുടെ ചരിത്രം എഴുതിയ ആള്‍)

വിചിന്തനം:

ബൈബിളിലെ ഏഴ് അനുതാപ സങ്കീര്‍ത്തനങ്ങള്‍ ചൊല്ലുക. സങ്കീര്‍ത്തനങ്ങള്‍ 6, 32, 38, 51, 102, 130, 143 എന്നിവയാണ് ആ സങ്കീര്‍ത്തനങ്ങള്‍.

പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »