Purgatory to Heaven. - April 2024

നിത്യശാന്തിയ്ക്കുള്ള പ്രാര്‍ത്ഥന 3 പ്രാവശ്യം ആവര്‍ത്തിക്കുക

സ്വന്തം ലേഖകന്‍ 27-04-2023 - Thursday

“കര്‍ത്താവ് നിന്നെ അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യട്ടെ. അവിടുന്ന് നിന്നില്‍ പ്രസാദിക്കുകയും നിന്നോട് കരുണ കാട്ടുകയും ചെയ്യട്ടെ. കര്‍ത്താവ് കരുണയോട് കടാക്ഷിച്ച് നിനക്ക് സമാധാനം നല്‍കട്ടെ” (സംഖ്യ 6:24-26).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഏപ്രില്‍-27

1926 ഏപ്രില്‍ 29ന് മരിച്ച സിസ്റ്റര്‍ ഹെന്‍റിയുടെ ആത്മാവ്, വിശുദ്ധ ഫൗസ്റ്റീനയ്ക്കു മുന്നില്‍ ഒരു അപേക്ഷ വെച്ചു. തനിക്ക് വേണ്ടി ഒരു വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുവാനും, നിത്യശാന്തിക്കായുള്ള പ്രാര്‍ത്ഥന 3 വട്ടം ആവര്‍ത്തിക്കാനും സിസ്റ്റര്‍ ആവശ്യപ്പെട്ടു. വിശുദ്ധ ഫൌസ്റ്റീന അത് നിര്‍വഹിച്ചു കഴിഞ്ഞപ്പോള്‍ സിസ്റ്റര്‍ ഹെന്റിയുടെ ആത്മാവ് വീണ്ടും വരികയും, നന്ദിപൂര്‍വ്വം 'ഇതിന് ദൈവം നിനക്ക് പ്രതിഫലം നല്‍കട്ടെ' എന്ന് ആശംസിക്കുകയും ചെയ്തു.

(വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി, 21).

വിചിന്തനം:

"മരിച്ചവിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്റെ മനോഗുണത്താല്‍ മോക്ഷത്തില്‍ വന്നു ചേരുവാന്‍ ഇടയാകട്ടെ, നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്റെ വിലതീരാത്ത തിരുചോരയെ കുറിച്ച് മരിച്ചവരുടെ മേല്‍ കൃപയായിരിക്കേണമേ." നിത്യശാന്തിക്ക് വേണ്ടിയുള്ള ഈ പ്രാര്‍ത്ഥന മൂന്ന്‍ പ്രാവശ്യം ചൊല്ലുക.

പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »