Meditation. - September 2024

രോഗവും സേവനവും ജീവിത വിശുദ്ധീകരണത്തിനുള്ള ഉത്തമ മാര്‍ഗ്ഗങ്ങള്‍

സ്വന്തം ലേഖകന്‍ 12-09-2023 - Tuesday

"നിന്നെ പരദേശിയായി കണ്ട് സ്വീകരിച്ചതും നഗ്‌നനായി കണ്ട് ഉടുപ്പിച്ചതും എപ്പോള്‍?" (മത്തായി 25:38).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: സെപ്റ്റംബര്‍ 12

വിശ്വാസത്തിന്റെ കാഴ്ചപ്പാടില്‍, രോഗം വലിയ മാഹാത്മ്യമുള്ളതാണ്. ക്രിസ്തുവിന്റെ മണവാട്ടിയായ സഭയ്ക്ക് രോഗികളെ ആവശ്യമാണെന്നും, മനുഷ്യരാശി ധാരാളമായ കൃപ ലഭിക്കാന്‍ കര്‍ത്താവിന് അവര്‍ സഹനബലി അര്‍പ്പിക്കണമെന്നും പ്രസ്താവിക്കാന്‍ സഭയ്ക്ക് യാതൊരു മടിയുമില്ല. സുവിശേഷത്തിന്റെ വെളിച്ചത്തില്‍ ദൈവീക സ്‌നേഹം ഒഴുകുന്ന രോഗാവസ്ഥ മുഖാന്തരം, രോഗികളും അശരണരും അവരേത്തന്നെ വിശുദ്ധീകരിക്കയും മറ്റുള്ളവരുടെ വിശുദ്ധീകരണത്തിന് സഹായിക്കുകയും ചെയ്യുന്നു എന്നത് സംശയമില്ലാത്ത കാര്യമാണ്.

രോഗികളുടേയും ക്ഷീണിതരുടേയും സേവനത്തില്‍ സമര്‍പ്പിതരായവരുടെ കാര്യത്തില്‍ ഇത് പ്രത്യേകിച്ചും സത്യമാണ്. രോഗം പോലെ തന്നെ, സേവനവും ഒരു പ്രകാരത്തിലുള്ള വിശുദ്ധീകരണമാണ്. നൂറ്റാണ്ടുകളായി ഈ രണ്ടവസ്ഥകളും ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ പ്രത്യക്ഷ ആവിഷ്‌ക്കാരമായി തുടരുകയാണ്. സമര്‍പ്പണവും, ക്ഷമയും, കാരുണ്യവും വളരെ അധികമായി ആവശ്യമുള്ള ഒന്നാണ് സേവനം. കാരണം, ശരിയായ വൈദ്യസഹായത്തിന് പുറമെ, രോഗികള്‍ക്ക് ആത്മീയ ആശ്വാസവും ആവശ്യമാണ്.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 15.6.94)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »