Meditation. - September 2024

ഓഷ്‌വിറ്റ്‌സില്‍ വിശുദ്ധ മാക്സിമില്യന്‍ കോള്‍ബെ വിശ്വാസത്തിലൂടെ നേടിയ വിജയം

സ്വന്തം ലേഖകന്‍ 14-09-2022 - Wednesday

"എന്തെന്നാല്‍, ദൈവത്തില്‍നിന്നു ജനിച്ച ഏവനും ലോകത്തെ കീഴടക്കുന്നു. ലോകത്തിന്‍മേലുള്ള വിജയം ഇതാണ് - നമ്മുടെ വിശ്വാസം" (1 യോഹന്നാന്‍ 5:4).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: സെപ്റ്റംബര്‍ 14

ദൈവത്തോടും അയല്‍ക്കാരനോടും സ്‌നേഹം ഉണര്‍ത്തുന്ന വിശ്വാസത്തിലൂടെ ഒരു മഹത്തായ വിജയം കൈവരിച്ച ഈ ദേശത്തായിരിക്കുമ്പോള്‍ എന്റെ മനസ്സിലേക്ക് കടന്നുവരുന്നത് വിശുദ്ധ യോഹന്നാന്റെ ലേഖനത്തില്‍ നിന്നുള്ള ഈ വാക്കുകളാണ്. 'സ്‌നേഹിതനുവേണ്ടി ജീവന്‍ അര്‍പ്പിക്കുവാന്‍ തയ്യാറാകുന്ന നിസ്തുല്യമായ സ്‌നേഹത്തിന് പകരം വെക്കാന്‍ കഴിയുന്ന യാതൊന്നുമില്ല. അന്ത്യസാക്ഷ്യം വരെ വിശ്വാസത്താല്‍ ഉത്തേജിതമാകുന്ന സ്‌നേഹത്തിലൂടെയുള്ള വിജയം! ഇതിനുള്ള ഉത്തമ ഉദാഹരണമാണ് വിശുദ്ധ മാക്സിമില്യന്‍ കോള്‍ബേ. കോള്‍ബി കുടുംബത്തില്‍ ജനിച്ച അദ്ദേഹം ഈ പീഢന കേന്ദ്രത്തിലെ തടവുകാര്‍ക്ക് തന്റെ ആത്മാര്‍ത്ഥമായ സ്നേഹം പകര്‍ന്ന് നല്കി.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ഓഷ്‌വിറ്റ്‌സ്, 7.6.79)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »