Meditation. - October 2024

ദൈവപിതാവിനെ പറ്റിയുള്ള ബോധ്യം

സ്വന്തം ലേഖകന്‍ 07-10-2023 - Saturday

"നിങ്ങളില്‍ ഏതൊരു പിതാവാണ് മകന്‍ മീന്‍ ചോദിച്ചാല്‍ പകരം പാമ്പിനെ കൊടുക്കുക?" (ലൂക്കാ 11:11).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഒക്ടോബര്‍ 7

'ഞങ്ങളെ പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിക്കണമേ' എന്ന ശിഷ്യരുടെ അപേക്ഷയ്ക്ക് ക്രിസ്തു നല്‍കുന്ന മറുപടി 'പിതാവിനെ പഠിക്കുക' എന്ന ഒറ്റ ആശയത്തിലേക്ക് സകലതും ചുരുക്കാവുന്നതാണ്. ശിഷ്യരുടെ ചോദ്യങ്ങള്‍ക്കു ഇതിനെ അടിസ്ഥാനപ്പെടുത്തി ക്രിസ്തു പരോക്ഷമായി ഉത്തരം നല്‍കുന്നുണ്ട്. 'പിതാവായ ദൈവത്തെ പറ്റി' പൂര്‍ണ്ണമായി മനസ്സിലാക്കിയാല്‍, നാം സകലതും പഠിച്ചു കഴിയും.

പിതാവ് ആരാണെന്ന് പഠിക്കുക എന്നാല്‍ സമ്പൂര്‍ണ്ണ സമര്‍പ്പണം എന്താണെന്ന് പഠിക്കുക എന്നതാണ്. ഭൗതികമായതും മാനസികമായതുമായ സകലതും നിരസിക്കപ്പെടുന്നു എന്ന തോന്നല്‍ നമ്മുക്ക് ഉണ്ടാകുമ്പോള്‍ പിതാവിനെ പറ്റിയുള്ള ആഴമായ ബോധ്യം നാം ആര്‍ജിച്ചെടുക്കേണ്ടിയിരിക്കുന്നു. അവിടുത്തെ സ്നേഹത്തെ പറ്റി നാം മനസ്സിലാക്കിയാല്‍ നമ്മുടെ വേദനകളുടെ കാഠിന്യം ഇല്ലാതാകുമെന്ന് കാര്യത്തില്‍ സംശയമില്ല.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, കാസ്റ്റല്‍ ഗണ്‍ടോള്‍ഫോ, 27.7.80)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »