Meditation. - October 2024
പ്രവര്‍ത്തിയുടേയും പ്രാര്‍ത്ഥനയുടേയും പ്രതീകങ്ങള്‍
സ്വന്തം ലേഖകന്‍ 12-10-2023 - Thursday
"ഒന്നുമാത്രമേ ആവശ്യമുള്ളൂ. മറിയം നല്ലഭാഗം തെരഞ്ഞെടുത്തിരിക്കുന്നു. അത് അവളില്‍ നിന്ന് എടുക്കപ്പെടുകയില്ല" (ലൂക്കാ 10:42).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഒക്ടോബര്‍ 12
മര്‍ത്തായും മറിയവും യേശുവിന് നല്‍കിയ അതിഥി സല്‍ക്കാരം വിവരിക്കുന്ന സുവിശേഷ ഭാഗമാണിത്. ക്രൈസ്തവ ആത്മീയതയുടെ ചരിത്രത്തില്‍, പ്രവര്‍ത്തിയുടേയും പ്രാര്‍ത്ഥനയുടേയും പ്രതീകങ്ങളായാണ് ഈ രണ്ട് സഹോദരിമാരും നിലകൊള്ളുന്നത്. മര്‍ത്താ വീട്ടുജോലികളില്‍ മുഴുകി ബഹളം വച്ച് ഓടിനടക്കുമ്പോള്‍, മറിയം അവന്റെ വാക്കുകള്‍ കേള്‍ക്കാനായി ക്രിസ്തുവിന്റെ കാല്‍ക്കല്‍ ഇരിക്കുകയാണ്. ഈ സുവിശേഷഭാഗത്ത് നിന്ന് ചില പാഠങ്ങള്‍ നമുക്ക് മനസ്സിലാക്കുവാന്‍ സാധിയ്ക്കും.
യേശുവിന്റെ അവസാന വാക്യം ശ്രദ്ധിക്കുക:- 'മറിയം നല്ല ഭാഗം തെരഞ്ഞെടുത്തിരിക്കുന്നു'. ഇതിലൂടെ അവന്‍ ഊന്നിപ്പറയുന്നത് ദൈവവചനം കേള്‍ക്കുന്നതിന്റെ അടിസ്ഥാനപരവും മാറ്റാനാവാത്തതുമായ മഹിമയാണ്. ഇത് നമ്മുടെ നിരന്തരമായ പ്രമാണവിഷയവും ശക്തിയും ആയിരിക്കണം. ഏകാന്തത സൃഷ്ടിക്കാന്‍ അല്ലെങ്കില്‍ കര്‍ത്താവുമായി അടുത്തിടപെടാനായുള്ള ഒരു കൂടിക്കാഴ്ച തരപ്പെടുത്താനായി, എപ്രകാരമാണ് നിശബ്ദത പാലിക്കേണ്ടതെന്ന് അറിയേണ്ടത് ആവശ്യമാണ്. ക്രിസ്തുവിന്റെ വാക്കുകള്‍ക്ക് ചെവി കൊടുക്കുന്നവരായി നാം മാറേണ്ടിയിരിക്കുന്നു.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, കാസ്റ്റല്‍ ഗാണ്ടോള്‍ഫോ, 20.7.80)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.