Purgatory to Heaven. - October 2024

ശുദ്ധീകരണസ്ഥലമെന്ന തടവറയും അതിന്റെ താക്കോലും

സ്വന്തം ലേഖകന്‍ 13-10-2023 - Friday

“ചോദിക്കുന്നവന് കൊടുക്കുക. വായ്പ വാങ്ങാന്‍ ഇഛിക്കുന്നവനില്‍ നിന്നും ഒഴിഞ്ഞു മാറരുത്.” (മത്തായി 5:42).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഒക്ടോബര്‍ 13

“പാവപ്പെട്ട ആ ആത്മാക്കള്‍ ഭയാനകമായ ഒരു തടവറയിലാണ്, ആ തടവറയുടെ വാതില്‍ തുറക്കുവാനായി നമ്മുടെ നല്ലവനായ ദൈവം നമ്മളോട് ആവശ്യപ്പെടുന്നത് പ്രാര്‍ത്ഥനകള്‍ വഴി മാത്രമാണ്. നമുക്ക്‌ ഈ പ്രാര്‍ത്ഥനയെ നിരാകരിക്കുവാന്‍ കഴിയുമോ?”

( ‘ഹെല്‍പ്പേഴ്‌സ്‌ ഓഫ് ദി ഹോളി സോള്‍’സിന്റെ സ്ഥാപക വാഴ്ത്തപ്പെട്ട മേരി ഓഫ് പ്രോവിഡെന്‍സിന്റെ വാക്കുകള്‍).

വിചിന്തനം:

ശുദ്ധീകരണസ്ഥലമെന്ന തടവറയിലെ അഗ്നി ദൈവസാന്നിധ്യത്തിലായിരിക്കുവാനുള്ള അഭിലാഷമാണ്. മോചനത്തിനുള്ള താക്കോലാകട്ടെ പ്രാര്‍ത്ഥനയും. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് അവര്‍ അതിയായി ആഗ്രഹിക്കുന്ന സ്നേഹത്തിലേക്ക്‌ പ്രവേശിക്കുവാന്‍ പ്രാര്‍ത്ഥന കൂടാതെ കഴിയുകയില്ല. സഹനമനുഭവിക്കുന്ന ആ ആത്മാക്കള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »