Meditation. - October 2024
തിന്മയെ നന്മ കൊണ്ട് കീഴടക്കുക
സ്വന്തം ലേഖകന്‍ 17-10-2023 - Tuesday
"തിന്‍മ നിങ്ങളെ കീഴടക്കാതിരിക്കട്ടെ, തിന്‍മയെ നന്മ കൊണ്ടു കീഴടക്കുവിന്‍" (റോമാ 12:21).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഒക്ടോബര്‍ 17
ഈ കാലഘട്ടത്തില്‍ ഉയരുന്ന പാപത്തെപ്പറ്റി പരാതിപ്പെട്ടിട്ട് കാര്യമില്ല. വി. പൗലോസ് എഴുതിയതുപോലെ, നന്മ ചെയ്തുകൊണ്ട് നാം തിന്മയെ തരണം ചെയ്യണം. സത്ഗുണങ്ങളുടെ ശക്തിയേ ലോകം വിലമതിക്കയും ബഹുമാനിക്കയും ചെയ്യും. ക്രിസ്തീയ ആദര്‍ശങ്ങളുമായി ചേര്‍ന്നുപോകാത്ത വാക്കുകളും പ്രവര്‍ത്തികളും മനോഭാവങ്ങളും നിരസിക്കുവാന്‍ ഭയപ്പെടരുത്.
നിങ്ങളുടെ നിരപരാധിത്വത്തെ തകര്‍ക്കുന്നതോ, ക്രിസ്തുവിനോടുള്ള നിങ്ങളുടെ സ്‌നേഹത്തിന്റെ നവോന്മേഷം കെടുത്തുന്നതോ ആയ എന്തിനേയും തള്ളിക്കളയാന്‍ ധൈര്യം കാട്ടുക. യേശുവിന് സാക്ഷ്യം വഹിക്കുക, മറ്റുള്ളവരെ സ്‌നേഹിക്കുക ഇത് നിങ്ങളുടെ പ്രതിജ്ഞാബദ്ധമായ ചുമതലയാണ്. ഇത് അനുസരിക്കുക വഴി, നിങ്ങളുടെ ജീവിതത്തില്‍ യഥാര്‍ത്ഥ സന്തോഷം അനുഭവിക്കുക മാത്രമല്ല, നന്മയുടെ സന്ദേശം ഏറ്റവും ആവശ്യമായിരിക്കുന്ന സമൂഹത്തിന് വലിയ നവീകരണത്തിനും കാരണമാകുമെന്നും ഉറപ്പാണ്.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 8.11.78)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.