Meditation. - October 2024

തീരുമാനങ്ങള്‍ക്ക് പ്രാര്‍ത്ഥന നല്‍കുന്ന ശക്തി

സ്വന്തം ലേഖകന്‍ 22-10-2023 - Sunday

"ആദിവസങ്ങളില്‍ അവന്‍ പ്രാര്‍ഥിക്കാനായി ഒരു മലയിലേക്കു പോയി. അവിടെ ദൈവത്തോടു പ്രാര്‍ഥിച്ചുകൊണ്ടു രാത്രി മുഴുവന്‍ ചെലവഴിച്ചു" (ലൂക്കാ 6:12).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഒക്ടോബര്‍ 22

ക്രൈസ്തവജീവിതം പ്രാര്‍ത്ഥനയില്‍ നിക്ഷിപ്തമാണ്. നാമെടുക്കുന്ന ഓരോ തീരുമാനങ്ങള്‍ക്കും പ്രാര്‍ത്ഥന അനിവാര്യമാണ്. വലിയ തീരുമാനങ്ങള്‍ക്ക് നിരന്തരമായ പ്രാര്‍ത്ഥന ആവശ്യമാണ്. യേശു തന്നെയാണ് ഇതിന് മാതൃക നല്‍കുന്നത്. ശിഷ്യന്മാരെയെല്ലാം വിളിച്ചു വരുത്തി, അവരില്‍ നിന്ന് പന്ത്രണ്ട് പേരെ തെരഞ്ഞെടുക്കുന്നതിനുമുമ്പ്, യേശു രാത്രി മുഴുവന്‍ മലമുകളില്‍ 'പിതാവു'മായി സമ്പര്‍ക്കത്തിലായിരുന്നു.

യേശുവിന് 'പിതാവി'നോടുള്ള പ്രാര്‍ത്ഥന അത് ആത്മവിശ്വാസത്തിനും, വിശ്വാസ അര്‍പ്പണത്തിനും സന്തോഷത്തിനും കൂടിയുള്ളതായിരുന്നു. പ്രാര്‍ത്ഥനയിലൂടെ കൈവന്ന സന്തോഷത്തില്‍ അവിടുത്തെ മനുഷ്യപ്രകൃതി ആര്‍ത്തുല്ലസിക്കുന്നു. സഭയുടെ ശക്തിയുടേയും ആത്മവിശ്വാസത്തിന്റേയും അളവുപാത്രം പ്രാര്‍ത്ഥനയോടുള്ള വിശ്വസ്തതയാണ്. പ്രാര്‍ത്ഥനയിലൂടെ അവനെ സമീപിക്കുന്നവര്‍ക്കാണ് ക്രിസ്തുവിന്റെ ദിവ്യരഹസ്യങ്ങള്‍ വെളിവാക്കപ്പെട്ട് കിട്ടുന്നത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രമേയങ്ങളുടെ മുഴുവന്‍ നടപ്പാക്കലുകളും നടന്നത് പ്രാര്‍ത്ഥനയിലുള്ള സ്ഥിരോത്സാഹത്താലാണ്.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 10.6.88)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »