Meditation. - October 2024

ഓരോ ക്രൈസ്തവ കുടുംബവും വിളിക്കപ്പെട്ടിരിക്കുന്ന ദൗത്യം

സ്വന്തം ലേഖകന്‍ 29-10-2022 - Saturday

"യേശു ക്രിസ്തുവിനുള്ളവര്‍ തങ്ങളുടെ ജഡത്തെ അതിന്റെ വികാരങ്ങളോടും മോഹങ്ങളോടും കൂടെ ക്രൂശിച്ചിരിക്കുന്നു" (ഗലാത്തിയാ 5.24).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഒക്ടോബര്‍ 29

ക്രിസ്തു നമ്മെ സ്‌നേഹിക്കുന്നതുപോലെ പരസ്പരം സ്‌നേഹിക്കുവാന്‍ നമ്മെ പ്രാപ്തമാക്കുന്ന പരിശുദ്ധാത്മാവിലേക്ക് ഹൃദയം തുറക്കുവാനാണ് ക്രൈസ്തവ ദമ്പതികള്‍ വിളിക്കപ്പെട്ടിരിക്കുന്നത്. വി. പൗലോസ് ശ്ലീഹാ ഗലാത്തിയകാര്‍ക്ക് എഴുതിയ ലേഖനത്തില്‍ പറയുന്ന ആത്മാവിന്റെ ഫലങ്ങളായ സ്‌നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം എന്നിവ ക്രിസ്തീയ ദമ്പതികളുടെ ജീവിതക്രമത്തില്‍ ഇവയെല്ലാം അടങ്ങിയിരിക്കണം. അവരെ സ്‌നേഹത്തില്‍ നിലനിര്‍ത്താനുള്ള വലിയ ചുമതല ഓരോ ക്രിസ്തീയ സമൂഹത്തിനുമുണ്ട്.

സ്‌നേഹത്തില്‍ നിന്നാണ് ക്രിസ്തീയ കുടുംബങ്ങള്‍ ജന്മം കൊള്ളേണ്ടത്. ഇത്തരം കുടുംബങ്ങളില്‍ ദൈവനന്മയുടെ സുന്ദരമായ ദാനങ്ങളായി കുഞ്ഞുങ്ങളെ സ്വീകരിക്കുന്നു. ഓരോ വ്യക്തിയെയും ബഹുമാനിക്കാനും നിസ്വാര്‍ത്ഥ സേവനം നല്‍കുവാനും കുടുംബങ്ങള്‍ പ്രയത്‌നിക്കേണ്ടിയിരിക്കുന്നു. സ്‌നേഹത്തിലധിഷ്ഠിതമായ കൂട്ടായ്മയ്ക്ക് രൂപം നല്‍കുവാനാണ് ക്രിസ്തീയ കുടുംബങ്ങള്‍ നിലകൊള്ളേണ്ടത്.

അതിവിശുദ്ധ ത്രിത്വത്തിലെ മൂന്ന് വ്യക്തികളും കൂട്ടായ്മയിലുള്ള നിത്യസ്‌നേഹത്തിന്റെ ജീവിക്കുന്ന പ്രതിനിധികളാണ്. യഥാര്‍ത്ഥത്തില്‍, കുടുംബത്തെ ഒരു 'ചെറുസഭ' യെന്ന് വിളിക്കാവുന്നതാണ്. സഭയെപ്പോലെ, കുടുംബവും ഒരു സുവിശേഷ പ്രക്ഷേപണ നിലയമായിത്തീരണം; അവിടെനിന്ന് സുവിശേഷം മറ്റ് കുടുംബങ്ങളിലേക്കും സമൂഹമാകമാനവും വ്യാപിക്കണം.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, കൊളംബിയ, 11.10.87)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »