Meditation. - November 2024

ചരിത്ര സാഹചര്യങ്ങള്‍ മാറുമ്പോഴും അനേകരിലേക്ക് എത്തുന്ന രക്ഷാകര രഹസ്യം

സ്വന്തം ലേഖകന്‍ 07-11-2023 - Tuesday

"വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്‍േറതുമായ മഹത്വം" (യോഹന്നാന്‍ 1:14).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: നവംബര്‍ 7

ആദിയിലെ ദൈവവചനം മുതല്‍ 'വെളിപാടിന്റെ പ്രവാചകന്‍' വരെയുള്ള കാലയളവില്‍ വിവിധ സംസ്‌ക്കാരങ്ങളുടെ സംസാരരീതികളും വിഭിന്നങ്ങളായ ധാരാളം ചരിത്ര സാഹചര്യങ്ങളും ഉണ്ടായിരുന്നിട്ടും, ദൈവത്തിന്റെ രക്ഷാകര സ്‌നേഹത്തിന്റെ രഹസ്യം അനേകര്‍ക്ക് മനസ്സിലാകുന്ന ഒന്നായിത്തീര്‍ന്നു. വ്യത്യസ്ഥ മാര്‍ഗ്ഗങ്ങളാല്‍ ദൈവം മനുഷ്യരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടു. അവിടുത്തെ എളിമയാല്‍ പ്രവാചകരിലൂടേയും അപ്പസ്‌തോലന്മാരിലൂടേയും വിശുദ്ധ രചയിതാക്കളിലൂടേയും എല്ലാത്തിനുമുപരി, മനുഷ്യ പുത്രനിലൂടെയും ദൈവം മനുഷ്യരുമായി സംസാരിച്ചു.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 26.04.79)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »