Meditation. - November 2024

തിരുവെഴുത്തിന്റെ വിശുദ്ധിയും പൂര്‍ണ്ണതയും

സ്വന്തം ലേഖകന്‍ 08-11-2023 - Wednesday

"അവന്‍ പ്രതിവചിച്ചു: മനുഷ്യന്‍ അപ്പം കൊണ്ട് മാത്രമല്ല, ദൈവത്തിന്റെ നാവില്‍ നിന്നു പുറപ്പെടുന്ന ഓരോ വാക്കു കൊണ്ടുമാണു ജീവിക്കുന്നത് എന്ന് എഴുതപ്പെട്ടിരിക്കുന്നു" (മത്തായി 4:4).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: നവംബര്‍ 8

ദൈവത്തിന്റെ നാവില്‍ നിന്നു പുറപ്പെടുന്ന ഓരോ വാക്കും മാമോദീസാ സ്വീകരിച്ച ഓരോ വ്യക്തിയുടേയും പുതുജീവനെ പോഷിപ്പിക്കാന്‍ ഉതകുന്നതാണ്. അതായത് ദൈവീകസത്യങ്ങളില്‍ വച്ച് അനന്തമായ ആധികാരികതയുള്ളതാണ് അവിടുത്തെ തിരുവെഴുത്ത്. അത് വിശ്വാസത്തിന്റെ ഉറവിടമാണ്. ദിവ്യബലിയെ അശുദ്ധമാക്കുന്നത് ദൈവനിന്ദയായിരിക്കുന്നതു പോലെ തന്നെയാണ് ദൈവവചനത്തിന്റെ വിശുദ്ധിയിലും അഖണ്ഡതയിലും അനാവശ്യമായി കൈകടത്തുന്നതും. വിശുദ്ധ പൌലോസ് ശ്ലീഹാ പറയുന്നതു പോലെ അവിടുത്തെ വാക്കുകള്‍ പൂര്‍ണവും തീര്‍ച്ചയുള്ളതുമാണ്. അവിടുത്തെ വചനങ്ങള്‍ പൂര്‍ണ്ണമായും ദൈവത്തില്‍ നിന്നുള്ളതാകയാല്‍ അവ വലിയ പ്രാധാന്യമുള്ളതും ശ്രദ്ധാപൂര്‍ണ്ണമായ ആചരണത്തിന് യോഗ്യവുമാണ്.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ പാപ്പ, റോം, 2.1.80)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »